കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

2024 സാമ്പത്തികവര്‍ഷത്തില്‍ ഫാക്ടറികളുടെ ലാഭം വര്‍ദ്ധിച്ചു, വേതനം ആനുപാതികമായി ഉയര്‍ന്നില്ല

ന്യൂഡല്‍ഹി: 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യന്‍ ഫാക്ടറികള്‍ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. എന്നാല്‍ വേതന വളര്‍ച്ച മന്ദഗതിയിലായി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക വ്യവസായ സര്‍വേ (എഎസ്‌ഐ) റിപ്പോര്‍ട്ട് പറയുന്നു. ഫാക്ടറി ലാഭം ശരാശരി 7 ശതമാനം വര്‍ദ്ധിച്ച് 41.3 ദശലക്ഷം രൂപയായി. 15 വര്‍ഷത്തെ ഉയര്‍ന്ന ലാഭക്ഷമത.

എന്നാല്‍ വേതനം ശരാശരി 5.5 ശതമാനം മാത്രമുയര്‍ന്ന് പ്രതിവര്‍ഷം 2,16,000 രൂപ മാത്രം. വേതനവളര്‍ച്ചയുടെ നിരക്ക് മുന്‍വര്‍ഷത്തേതിന് സമാനമാണ്. വേതനവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനേക്കാള്‍ യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, മറ്റ് മൂലധന ആസ്തികള്‍ എന്നിവ വാങ്ങുന്നതില്‍ കമ്പനികള്‍ ശ്രദ്ധകേന്ദ്രീകരിച്ചു. തത്ഫലമായി ഉത്പാദനക്ഷമത കുറഞ്ഞു.

വിപണി സാഹചര്യങ്ങള്‍ ഗുണം ചെയ്തുവെങ്കിലും നേട്ടങ്ങള്‍ തൊഴിലാളികളുമായി പങ്കുവയ്ക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. വേതനവളര്‍ച്ചയുടെ അഭാവം ഉത്പാദന ക്ഷമത കുറച്ചു. ഇത് വ്യവസായിക വളര്‍ച്ചയുടെ ദീര്‍ഘകാല സുസ്ഥിരതയേയും വരുമാന വിതരണത്തിന്റെ  ന്യായയുക്തിയേയും സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു.

X
Top