റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വിദേശ നാണ്യ കരുതല്‍ കാഴ്ചവസ്തുവല്ല, ആവശ്യത്തിന് ഉപയോഗിക്കാനുള്ളത് – ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: വിദേശ നാണ്യ ശേഖരം ഒരു കാഴ്ചവസ്തുവല്ലെന്നും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ളതാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കരുതല്‍ ശേഖരം, റിസര്‍വ് ബാങ്ക് വിവേചനരഹിതമായി ഉപയോഗിക്കുന്നതായി നിരീക്ഷണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയെ പ്രതിരോധിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയത്. ‘

മഴയുള്ളപ്പോള്‍ മാത്രമാണ് ഞങ്ങള്‍ കുടയെടുക്കുന്നത്,’ ദാസ് ആലങ്കാരികമായി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-ഉക്രൈന്‍ യുദ്ധകാരണമുള്ള ചരക്ക് വില വര്‍ധനവും കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധനവും കാരണം രൂപ സര്‍വകാല താഴ്ച വരിച്ചിരുന്നു.

2022 ല്‍ മാത്രം 10 ശതമാനത്തിലേറെയാണ് ഇന്ത്യന്‍ കറന്‍സി താഴ്ചവരിച്ചത്. ഇതിനെ തുടര്‍ന്നാണ് കരുതല്‍ ശേഖരം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായത്. നവംബര്‍ 4 വരെ 530 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യകരുതല്‍.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 111 ബില്യണ്‍ ഡോളറന്റെ കുറവ്.

X
Top