ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

വിലകയറ്റം നേരിടാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രം; ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചേക്കും

ഡൽഹി: രാജ്യത്തെ വിലകയറ്റം നിയന്ത്രിക്കന്‍ കൂടുതല്‍ നടപടികള്‍ക്ക്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കും.ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാണിജ്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ഇന്ധന വിലയും കുറച്ചിരുന്നു.പെട്രോള്‍ വില ലിറ്ററിന് 8 രൂപയും ഡീസല്‍ വില ലിറ്ററിന് 6 രൂപയുമായാണ് കുറച്ചത്.ഇതോടെ വിപണിയില്‍ പെട്രോള്‍ വില ലിറ്ററിന് 9.50 രൂപയും ഡീസല്‍ വില ലിറ്ററിന് 7 രൂപയും കുറഞ്ഞു.ഈ നിരക്കിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു.കേന്ദ്രം പെട്രോളിന് 8 രൂപ കുറച്ചപ്പോൾ 2 രൂപ 41 പൈസ സംസ്ഥാനത്തു കുറഞ്ഞു .ഇതനുസരിച്ചു പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടിടത്തു 9 രൂപ 40 പൈസ മാത്രമാണ് കുറഞ്ഞത്.ഇതേ ചൊല്ലി വാദം ഉയർന്ന സാഹചര്യത്തിൽ എണ്ണകമ്പനികൾ അടിസ്ഥാനവില കൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണ
അതേ സമയം നികുതി കുറച്ചപ്പോൾ പെട്രോളിന്റെ അടിസ്ഥാന വിലകൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ധനമന്ത്രി കെ .എൻ. ബാലഗോപാലൻ ശക്തമായി പ്രതികരിച്ചു.നികുതിയിളവിന്റെ ആനുകൂല്യം ഇല്ലാതാക്കുന്നതാണ് എണ്ണക്കമ്പനികളുടെ ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.ഈ രീതിയിലുള്ള വിലവർദ്ധനവ് കേന്ദ്രം അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാകുമെന്നും പഴയ വിലയിലേക്കു തിരിച്ചെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

X
Top