അമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്പെട്രോൾ, ഡീസൽ വില 2 രൂപ കൂടി കൂട്ടും

മൂലധനം സമാഹരിച്ച് ഫർണിച്ചർ ഡെക്കോർ സ്റ്റാർട്ടപ്പായ സൺഡേ ഡിസൈൻ

കൊച്ചി: ഹാവെൽസ് ഇന്ത്യ (ക്യുആർജി ഇൻവെസ്റ്റ്‌മെന്റ് & ഹോൾഡിംഗ്സ്), എസ്ആർഎഫ് ലിമിറ്റഡ് (കാമ ഗ്രൂപ്പ്), കൽക്കരി ലോജിസ്റ്റിക്സ് സ്ഥാപനമായ കെസിടി ഗ്രൂപ്പ് എന്നിവയുൾപ്പെടെ നിരവധി ഫാമിലി ഓഫീസുകളിൽ നിന്ന് ഫർണിച്ചർ, ഹോം ഡെക്കോർ ബ്രാൻഡായ സൺഡേ ഡിസൈൻ 1.5 മില്യൺ ഡോളർ സമാഹരിച്ചു.

2021-ൽ ഗൗതം ബൈഡ് ആരംഭിച്ച സൺഡേ ഡിസൈൻ ഇറ്റാലിയൻ ഡിസൈനർമാരുമായി ചേർന്ന് പ്രീമിയം നിലവാരമുള്ള ഫർണിച്ചറുകൾ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു. തുടക്കം മുതൽ, പ്രതിമാസ നിരക്കിൽ 10% വളർച്ച നേടിയതായി സ്ഥാപനം അവകാശപ്പെടുന്നു.

മുൻനിര യൂറോപ്യൻ ഡിസൈനർമാരുമായി സഹകരിക്കാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനൊപ്പം ബെംഗളൂരുവിലും മുംബൈയിലും റീട്ടെയിൽ സ്റ്റോറുകൾ ആരംഭിച്ച് ഓൺലൈൻ, ഓഫ്‌ലൈൻ സാന്നിധ്യം വിപുലീകരിക്കാനും ഈ പുതിയ മൂലധനം ഉപയോഗിക്കാൻ സൺഡേ ഡിസൈൻ പദ്ധതിയിടുന്നു.

X
Top