
മുംബൈ: ഫുജിയാമ പവര്‍ സിസ്റ്റംസ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്്) നവംബര്‍ 13 ന് ആരംഭിക്കും. ഫ്രഷ് ഇഷ്യു, ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 600 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പ്രമോട്ടര്‍മാരായ പവന്‍ കുമാര്‍ ഗാര്‍ഗ്, യോഗേഷ് ദുവ എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും.
ആങ്കര്‍ ബുക്ക് തുറക്കുക നവംബര്‍ 12 ന്. നവംബര്‍ 17 ന് അവസാനിക്കുന്ന ഐപിഒയുടെ അലോട്ട്‌മെന്റ് നവംബര്‍ 18 നും ലിസ്റ്റിംഗ് നവംബര്‍ 20നും. യുടിഎല്‍ സോളാര്‍, ഫുജിയാമ സോളാര്‍ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ റൂഫ്ടോപ്പ് സോളാര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന കമ്പനിയാണ് ഫുജിയാമ പവര്‍ സിസ്റ്റം.
നോയിഡ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. ഫ്രഷ് ഇഷ്യുവഴി സ്വരൂപിക്കുന്ന തുക മധ്യപ്രദേശില്‍ ഉത്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും കടം തിരിച്ചടക്കുന്നതിനും മറ്റ് പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.
ജൂണിലവസാനിച്ച പാദത്തില്‍ 67.5 കോടി രൂപയും 2025 സാമ്പത്തികവര്‍ഷത്തില്‍ 156.4 കോടി രൂപയും ലാഭം നേടി. ഇത് 2024 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 245.2 ശതമാനം വര്‍ദ്ധനവാണ്.





