ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

വിമാനം റദ്ദാക്കൽ: ഡിജിസിഎ വിസ്താരയിൽ നിന്ന് റിപ്പോർട്ട് തേടി

ന്യൂഡൽഹി: പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി.

ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം. ചൊവ്വാഴ്ച മാത്രം വിസ്താര അൻപതോളം സർവീസുകളാണ് റദ്ദാക്കിയത്.

വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ശമ്പളഘടനയിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ നിസ്സഹകരണമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.

X
Top