
കാസർഗോഡ്: അജ്മാനിലെ മനാമയിൽ സാധാരണക്കാർക്കും സ്വന്തമാക്കാവുന്ന ഫ്രീഹോൾഡ് ലാൻഡ് പദ്ധതിയുമായി മലയാളി സംരംഭകർ രംഗത്തേക്ക്. പ്രവാസികൾക്കും മധ്യവർഗ കുടുംബങ്ങൾക്കും ആദ്യമായി സ്വന്തം ഭൂമി സ്വന്തമാക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ ഈ പദ്ധതി മികച്ച അവസരമായി മാറും. മലയാളികളായ നൗഷാദ് സലാഹുദ്ദീനും നാസിർ ബേക്കലും ചേർന്നാണ് എൻഎൻ റിയൽ എസ്റ്റേറ്റ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ മനാമയിലെ പുതിയ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. മധ്യവർഗക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ അനുയോജ്യമായ വരുമാന മാർഗം ഒരുക്കുന്ന പദ്ധതിയാണിത്.
യുഎഇയിൽ ഭൂമി സ്വന്തമാക്കാനുള്ള പ്രക്രിയ കൂടുതൽ ലളിതവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിച്ചുവെന്ന് ഡയറക്ടർ നൗഷാദ് സലാഹുദ്ദീൻ പറഞ്ഞു. മനാമയിലെ മുൻ പദ്ധതികളിൽ പങ്കെടുത്തവർക്ക് വെറും 18 മാസത്തിനുള്ളിൽ 100% വരെ മൂല്യവർധനവ് ലഭിച്ചിട്ടുണ്ടെന്നും മാനേജിംഗ് പാർട്ണർ നാസിർ ബേക്കൽ കൂട്ടിച്ചേർത്തു. ഡൗൺ പേയ്‌മെന്റ് ആവശ്യമില്ല എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.
15 മാസത്തെ പലിശ രഹിത ഗഡുക്കൾ, ട്രാൻസ്ഫർ ഫീസ് ഇല്ല, ഫ്രീ ഹോൾഡ് രജിസ്ട്രേഷൻ ചാർജ് ഇല്ല എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. പാസ്‌പോർട്ട് അല്ലെങ്കിൽ ഐഡി മാത്രം ഉപയോഗിച്ച്, യുഎഇ റെസിഡൻസ് വിസ ഇല്ലാത്തവർക്ക് പോലും, ഏത് രാജ്യക്കാരായാലും ഫ്രീ ഹോൾഡ് ഉടമസ്ഥാവകാശം നേടാനാകുമെന്നും അവർ പറഞ്ഞു. കമ്യൂണിറ്റി ഫീസ് ഇല്ലാത്ത ഓപ്പൺ ലേഔട്ട് പ്ലോട്ടുകൾ ആയതിനാൽ ഉപഭോക്താക്കൾക്ക് തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ വീടുകൾ രൂപകല്പന ചെയ്ത് നിർമിക്കാൻ പൂർണ സ്വാതന്ത്ര്യവുമുണ്ട്. ഫ്രീ ഹോൾഡ് ചാർജ്, ട്രാൻസ്ഫർ ഫീസ് തുടങ്ങിയവ ഒഴിവാക്കിയിരിക്കുന്നതിനാൽ ഭൂമി സ്വന്തമാക്കാനുള്ള സ്വപ്നം സാധാരണക്കാർക്കും ഇപ്പോൾ കൈവശമാക്കാനാകുന്ന യാഥാർത്ഥ്യമായി മാറുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.






