കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

2000 കോടി രൂപ പിന്‍വലിച്ച് എഫ്പിഐകള്‍

മുംബൈ: അഞ്ച്മാസത്ത തുടര്‍ച്ചയായ വാങ്ങലിന് ശേഷം എഫ്പിഐകള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ) അറ്റ വില്‍പനക്കാരായി. ഓഗസ്റ്റ് ആദ്യവാരം 2000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ പിന്‍വലിച്ചത്. ഫിച്ച് റേറ്റിംഗ്‌സ്, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയതാണ് പ്രധാന കാരണം.

കൂടാതെ ഇന്ത്യന്‍ വിപണിയുടെ അമിത മൂല്യനിര്‍ണ്ണയവും ലാഭമെടുപ്പും.യുഎസ് ബോണ്ട് യീല്‍ഡ് കഴിഞ്ഞയാഴ്ച ഉയര്‍ന്ന് നാല് ശതമാനത്തിലധികമായിരുന്നു. കൂടാതെ ഡോളര്‍ സൂചികയുമുയര്‍ന്നു.

യുഎസ് ബോണ്ട് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കുന്ന പക്ഷം എഫ്പിഐകള്‍ വില്‍നപ്പന തുടരുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പ്രവചിക്കുന്നു. ഡെപോസിറ്ററികളില്‍ നിന്നുള്ള കണക്കനുസരിച്ച് 2034 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഓഗസ്റ്റ് 1-5 വരെയുള്ള ദിവസങ്ങളില്‍ പിന്‍വലിക്കപ്പെട്ടത്. തുടര്‍ച്ചയായ അഞ്ച്മാസത്തെ വാങ്ങലിന് ശേഷമാണിത്.

മെയ്,ജൂണ്‍,ജൂലൈ മാസങ്ങളില്‍ എഫ്പിഐകള്‍ 40,000 കോടി രൂപ വീതമാണ് അറ്റ നിക്ഷേപം നടത്തിയത്. ജൂലൈയില്‍ 46618 കോടി രൂപയും ജൂണില്‍ 47148 കോടി രൂപയും മാര്‍ച്ചില്‍ 43838 കോടി രൂപയും അവര്‍ നിക്ഷേപിച്ചു. അതേസമയം ജനുവരിയിലും ഫെബ്രുവരിയിലും 34626 കോടി രൂപ പിന്‍വലിച്ചു.

ഈ വര്‍ഷം ഇതുവരെ 1.21 ലക്ഷം കോടി രൂപയുടെ അറ്റ ഇക്വിറ്റി നിക്ഷേവും 21,600 കോടി രൂപയുടെ അറ്റ ഡെബ്റ്റ് നിക്ഷേപവുമാണ് വിദേശ നിക്ഷേപകര്‍ നടത്തിയത്.
ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ഫിനാന്‍ഷ്യല്‍ എന്നീ മേഖലകളിലാണ് നിക്ഷേപം ഏറയെയും.

ഈയടുത്ത സമയത്ത് ഐടി ഓഹരികള്‍ വാങ്ങാനും തുടങ്ങി.

X
Top