പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

നിഫ്‌റ്റിയിലെ 37 കമ്പനികളില്‍ വിദേശ നിക്ഷേപം വര്‍ധിച്ചു

മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നിഫ്‌റ്റി 50 സൂചികയില്‍ ഉള്‍പ്പെട്ട 50 കമ്പനികളില്‍ 37ലും ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ നാല്‌ ശതമാനം ഇടിവ്‌ നേരിട്ട നിഫ്‌റ്റി ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌.

മാര്‍ച്ചിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ നിക്ഷേപത്തെ തുടര്‍ന്ന്‌ നിഫ്‌റ്റി 19 ശതമാനമാണ്‌ ഉയര്‍ന്നത്‌. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള ബാങ്ക്‌ ഓഹരികള്‍ വാങ്ങാന്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി.

ബാങ്ക്‌ ഓഹരികളില്‍ ആക്‌സിസ്‌ ബാങ്കിലാണ്‌ ഓഹരി പങ്കാളിത്തം ഏറ്റവും വര്‍ധിപ്പിച്ചത്‌. 52 ശതമാനം ഓഹരി പങ്കാളിത്തമാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ക്ക്‌ ആക്‌സിസ്‌ ബാങ്കിലുള്ളത്‌.

ആക്‌സിസ്‌ ബാങ്ക്‌ കഴിഞ്ഞാല്‍ ഓഹരി പങ്കാളിത്തത്തില്‍ വര്‍ധനയുണ്ടായത്‌ കോട്ടക്‌ മഹീന്ദ്ര ബാങ്കിലാണ്‌. കോട്ടക്‌ മഹീന്ദ്ര ബാങ്കിലെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 39.89 ശതമാനമായി ഉയര്‍ന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നീ ഓഹരികളിലും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചു.

ബാങ്കിംഗ്‌ കഴിഞ്ഞാല്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാട്ടിയത്‌ ഓട്ടോമൊബൈല്‍ ഓഹരികളിലാണ്‌. ടാറ്റാ മോട്ടോഴ്‌സാണ്‌ ഒന്നാം സ്ഥാനത്ത്‌. ടാറ്റാ മോട്ടോഴ്‌സിലെ ഓഹരി പങ്കാളിത്തം 17.72 ശതമാനമായി ഉയര്‍ന്നു.

ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ബജാജ്‌ ഓട്ടോ, ഹീറോ മോട്ടോഴ്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര, മാരുതി സുസുകി എന്നീ ഓട്ടോമൊബൈല്‍ കമ്പനികളിലും ഓഹരി പങ്കാളിത്തം ഉയര്‍ത്തി.

കണ്‍സ്യൂമര്‍ ഓഹരികളും വാങ്ങാന്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ പ്രത്യേക താല്‍പ്പര്യം കാട്ടി.

ആറ്‌ ത്രൈമാസങ്ങളിലായി വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം കുറച്ചുകൊണ്ടുവന്ന റിലയന്‍സ്‌ ഇന്റസ്‌ട്രിസീലും ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.

X
Top