ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ഒക്‌ടോബര്‍ ആദ്യവാരം എഫ്പിഐകള്‍ നിക്ഷേപിച്ചത് 2,400 കോടി രൂപ

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) കഴിഞ്ഞയാഴ്ച വീണ്ടും അറ്റ വാങ്ങല്‍കാരായി. ഒക്ടോബര്‍ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ എഫ്പിഐകള്‍ 2,400 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഡെപ്പോസിറ്ററികളിലുള്ള കണക്കുകള്‍ പ്രകാരം, സെപ്റ്റംബറില്‍ 7,600 കോടി രൂപ പിന്‍വലിച്ചതിന് ശേഷം, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഒക്‌ടോബര്‍ 3-7 കാലത്ത് 2,440 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5,000 കോടി രൂപയുമാണ് ഇതിന് മുമ്പ്, എഫ്പിഐകള്‍ നടത്തിയ നിക്ഷേപം. ഇന്ത്യയെ കൂടാതെ, തായ്‌വാന്‍, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും എഫ്പിഐ ഒഴുക്ക് പോസിറ്റീവായിരുന്നു. ജൂലൈയ്ക്ക് മുമ്പ്, കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ തുടര്‍ച്ചയായി ഒമ്പത് മാസക്കാലം വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.

അതേസമയം, ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങളുടെ ഫലമായി എഫ്പിഐ ഒഴുക്ക് വരും മാസങ്ങളില്‍ അസ്ഥിരമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. യു.എസ് തൊഴില്‍നിരക്ക് വര്‍ദ്ധനവും ഓസ്ട്രലിയയുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ നിരക്ക് വര്‍ദ്ധനയും ആഗോള നിരക്കുകള്‍ ഉടന്‍ ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷ വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ എഫ്പിഐ ഒഴുക്ക് അസ്ഥിരമാകുമെന്ന് തോന്നുന്നു, കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

X
Top