ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

എഫ്‍പിഐകള്‍ ഈ മാസം കടവിപണിയില്‍ എത്തിച്ചത് 15,000 കോടി

മുംബൈ: ഈ മാസം ഇതുവരെ രാജ്യത്തിന്‍റെ കടവിപണിയില്‍ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) എത്തിച്ചത് 15,000 കോടിയിലധികം രൂപ.

താരതമ്യേന സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നതും ഇന്ത്യൻ സർക്കാർ ബോണ്ടുകളെ ജെപി മോർഗന്‍റെ വികസ്വര വിപണി സൂചികകളില്‍ ഉള്‍പ്പെടുത്തുന്നതുമാണ് ഇന്ത്യന്‍ ബോണ്ടുകളില്‍ വിദേശ നിക്ഷേപകര്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നത്.

ജനുവരിയിലെ 19,836 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഡെറ്റുകളില്‍ രേഖപ്പെടുത്തിയിരുന്നത്, ഇത് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണ്. 2017 ജൂണിൽ അവർ 25,685 കോടി രൂപയുടെ അറ്റ നിക്ഷേപം ഡെറ്റുകളില്‍ നടത്തിയിരുന്നു.

മറുവശത്ത്, അവലോകന കാലയളവിൽ വിദേശ നിക്ഷേപകർ ഇക്വിറ്റികളിൽ നിന്ന് 3,000 കോടിയിലധികം രൂപ പിൻവലിച്ചു.

ഇതിന് മുമ്പ് ജനുവരിയിൽ അവർ 25,743 കോടി രൂപ പിൻവലിച്ചതായി ഡിപ്പോസിറ്ററികളിലെ കണക്കുകൾ വ്യക്തമാക്കുന്നു.

X
Top