ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഇന്ത്യന്‍ വിപണിയുടെ പ്രകടനത്തില്‍ വിദേശ നിക്ഷേപകരുടെ വിശ്വാസം അചഞ്ചലമായി തുടരുന്നു-എന്‍എസ്ഇ സിഇഒ

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ചിട്ടും വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ശുഭാപ്തി വിശ്വാസമാണുള്ളത്. എന്‍എസ്ഇ സിഇഒ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു.

‘മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ താരിഫ് പ്രഖ്യാപനത്തിനുശേഷം വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷപകരുടെ പിന്മാറ്റം വലിയ തോതിലല്ല. ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. മാത്രമല്ല യുഎസ് ഡോളറിന് 10% മൂല്യം നഷ്ടപ്പെട്ടു എന്ന വസ്തുതയുമുണ്ട്,’ ചൗഹാന്‍ സിഎന്‍എന്‍-ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് വന്നപ്പോള്‍ വിപണികള്‍ 40% ഇടിഞ്ഞു.പിന്നീട് കോവിഡിനെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും കാര്യമായി ഒന്നും സംഭവിച്ചില്ല. ജനുവരി അവസാനം ട്രംപ് അധികാരമേറ്റപ്പോള്‍ വിപണികള്‍ പ്രതികരിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ നടപടികള്‍ക്കനുസൃതമായ തകര്‍ച്ച സംഭവിച്ചിട്ടില്ല.

ട്രംപ് ഇന്ത്യയെ മാത്രമല്ല, സഖ്യകക്ഷികളായ യൂറോപ്യന്‍ യൂണിയനേയും ജപ്പാനേയും കൊറിയയേയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി സേവനങ്ങളെ ആശ്രയിച്ചാണെന്നും ഐടി കമ്പനികളേയും ബിപിഒകളേയും താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൗഹാന്‍ ചൂണ്ടിക്കാട്ടി. അതേസമയം എസ്എംഇ കമ്പനികള്‍ക്കും ടെക്‌സ്‌റ്റൈല്‍സ് പോലുള്ള ഇടത്തരം കമ്പനികള്‍ക്കും താരിഫിന്റെ ആഘാതം നേരിടേണ്ടിവരും.

താരിഫ് തര്‍ക്കം പരിഹരിക്കുന്നതുവരെ കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത ട്രംപ് വ്യാഴാഴ്ച തള്ളിക്കളഞ്ഞിരുന്നു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

X
Top