
വിദേശ ഫണ്ട് മാനേജര്‍മാര്‍ കഴിഞ്ഞ നാല് ത്രൈമാസങ്ങളിലായി ഏകദേശം 40 മിഡ്‌കാപ് കമ്പനികളിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഏകദേശം 26,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയ കാലയളവിലാണ് ഈ മിഡ്‌കാപ് ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്.
എന്‍സിസി, ജിഎച്ച്‌സിഎല്‍, റെയ്‌മണ്ട്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍, ബിഎച്ച്‌ഇഎല്‍, സിപിസിഎല്‍, പ്രാജ് ഇന്റസ്‌ട്രീസ്, ജെപി പവര്‍, റെയ്‌ന്‍ ഇന്റസ്‌ട്രീസ്, നോസില്‍ തുടങ്ങിയവയാണ് ഈ ഓഹരികള്‍.
ഉദാഹരണത്തിന് കണ്‍സ്‌ട്രക്ഷന്‍ കമ്പനിയായ എന്‍സിസിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പങ്കാളിത്തം 2023 മാര്‍ച്ചില്‍ 19.96 ശതമാനമായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ ഇത് 8.89 ശതമാനമായിരുന്നു.
അതുപോലെ ജിഎച്ച്‌സിഎല്ലിലെ ഓഹരി പങ്കാളിത്തം 15.42 ശതമാനത്തില്‍ നിന്നും 25.09 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി 14 ശതമാനം ഇടിവ് നേരിടുകയാണ് ചെയ്‌തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ ഫണ്ട് മാനേജര്‍മാര്‍ പല മുന്‍നിര കമ്പനികളിലെയും ഓഹരി പങ്കാളിത്തം അമിതമൂല്യം കാരണം കുറച്ചപ്പോള്‍ ചില ഓഹരികള്‍ തിരഞ്ഞെടുത്ത് വാങ്ങുകയും ചെയ്‌തു.