
ന്യൂഡല്‍ഹി: ഫെഡ് റിസര്‍വ്, കര്‍ശനമായ പണനയംഉപേക്ഷിക്കുമെന്ന പ്രത്യാശയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ആഭ്യന്തര വിപണിയിലേയ്ക്ക് തിരിച്ചെത്തി. നവംബറില്‍ 31,360 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റികളില്‍ അവര്‍ നടത്തിയത്. സെപ്തംബറിലും ഒക്ടോബറിലും അറ്റവില്‍പനക്കാരായതിന് ശേഷമാണ് എഫ്പിഐകളുടെ മടങ്ങിവരവ്.
ഒക്ടോബറില്‍ 8 കോടി രൂപയും സെപ്തംബറില്‍ 7624 കോടി രൂപയുമാണ് പിന്‍വലിക്കപ്പെട്ടത്. എന്നാല്‍ പലിശ നിരക്ക് വര്‍ധനവ് മിതമാകുന്നതും മികച്ച യുഎസ് മാക്രോഎക്കണോമിക്‌സ് ഡാറ്റയും ആഗോള വിപണികളെ അപേക്ഷിച്ച് മികച്ച പ്രകടനവും വീണ്ടും ഇന്ത്യന്‍ ഓഹരികളെ ആകര്‍ഷകമാക്കി.ഇതോടെ എഫ്പിഐകള്‍ അറ്റ വാങ്ങല്‍കാരാവുകയായിരുന്നു.
ലഭ്യമായ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ 31,630 കോടി രൂപയാണ് എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളിലേയ്ക്ക് ഒഴുക്കിയത്. ഓഗസ്റ്റില്‍ 51,200 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായിരുന്നു. അതിന് മുന്‍പുള്ള ഒന്‍പതുമാസം അവര്‍ അറ്റ വില്‍പനക്കാരുമായി.
കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ പറയുന്നതനുസരിച്ച്, വാങ്ങല്‍ ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരും. ഫെഡ് റിസര്‍വ് തങ്ങളുടെ അഗ്രസീവ് പോളിസി അവസാനിപ്പിക്കുന്നതോടെയാണിത്.