ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

വിദേശ നിക്ഷേപകര്‍ ഈ മാസം നിക്ഷേപിച്ചത്‌ 30,385 കോടി

വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 30,385 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതും ആഭ്യന്തര സമ്പദ്‌വ്യവസ്ഥ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കരുത്ത്‌ പ്രകടിപ്പിക്കുന്നതും വിദേശ നിക്ഷേപകരെ ഇന്ത്യന്‍ വിപണിയിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു.

നവംബര്‍ ഒന്ന്‌ മുതല്‍ 18 വരെയാണ്‌ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാനായി 30,385 കോടി രൂപ വിനിയോഗിച്ചത്‌. ഒക്‌ടോബറില്‍ വിദേശ നിക്ഷേപകര്‍ എട്ട്‌ കോടി രൂപയുടെ അറ്റവില്‍പ്പന നടത്തുകയായിരുന്നു ചെയ്‌തത്‌. സെപ്‌റ്റംബറില്‍ 7624 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

ഓഗസ്റ്റിലും ജൂലൈയിലും വിദേശനിക്ഷേപകര്‍ കാളകളുടെ റോളിലായിരുന്നു. ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5000 കോടി രൂപയും നിക്ഷേപിച്ചു. അതിന്‌ മുമ്പുള്ള ഒന്‍പത്‌ മാസം വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. ഈ വര്‍ഷം ഇതുവരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 1.4 കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യു ടേണ്‍ എടുക്കുന്നതാണ്‌ കണ്ടത്‌. ഈ ത്രൈമാസം തുടങ്ങിയത്‌ കരുതലോടെയാണെങ്കിലും പിന്നീട്‌ നിക്ഷേപം വര്‍ധിപ്പിച്ചു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം 16.97 ശതമാനമായി ഉയര്‍ന്നു.

മുന്‍ത്രൈമാസത്തില്‍ ഇത്‌ 16.95 ശതമാനമായിരുന്നു.

X
Top