കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട്: കോര്‍പറേറ്റ് ബോണ്ടുകളിലെ വിദേശ നിക്ഷേപം കുറഞ്ഞു

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് ബോണ്ടുകളിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം (എഫ്പിഐ) 2023 മാര്‍ച്ച് അവസാനത്തോടെ 1.04 ലക്ഷം കോടി രൂപയായി കുറഞ്ഞു, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രാഥമിക കോര്‍പറേറ്റ് ബോണ്ട് ഇഷ്യു 2022-23 സാമ്പത്തികവര്‍ഷത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം വിദേശ ബോണ്ട് ഇഷ്യുകള്‍ മിതമായി.

ആഭ്യന്തര കോര്‍പ്പറേറ്റ് ബോണ്ട് ഇഷ്യു 2022-23 ല്‍ 7.6 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്. പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയാണ് 98.8 ശതമാനം കോര്‍പറേറ്റ് ബോണ്ട് ഇഷ്യുവും. ഔട്ട്സ്റ്റാന്റിംഗ് കോര്‍പറേറ്റ് ബോണ്ടുകള്‍ 4.6 ശതമാനം ഉയര്‍ന്ന് 42 ലക്ഷം കോടി രൂപയുടേതാണ്.

ബെഞ്ച്മാര്‍ക്ക് സര്‍ക്കാര്‍ ബോണ്ട് യീല്‍ഡിലെ വര്‍ദ്ധനവും ക്രെഡിറ്റ് സ്പ്രെഡ് വര്‍ധിക്കുന്നതും കാരണം കോര്‍പറേറ്റ് ബോണ്ട്് യീല്‍ഡ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്നു.പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ്യു), ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐ), ബാങ്കുകള്‍ എന്നിവയുടെ എഎഎ റേറ്റുചെയ്ത 3 വര്‍ഷത്തെ ബോണ്ടുകളുടെ പ്രതിമാസ ശരാശരി യീല്‍ഡ് 193 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ദ്ധിച്ചപ്പോള്‍ എന്‍ബിഎഫ്സികളുടെയും കോര്‍പ്പറേറ്റുകളുടെയും പ്രതിമാസ ശരാശരി യീല്‍ഡ് 2022 മാര്‍ച്ചിനെ അപേക്ഷിച്ച് യഥാക്രമം 215 ബിപിഎസ്, 220 ബിപിഎസ് കുറഞ്ഞു. എഎഎ റേറ്റുചെയ്ത 3 വര്‍ഷ ബോണ്ടുകളുടെ പ്രതിമാസ ശരാശരി യീല്‍ഡ് പൊതുമേഖലാ സ്ഥാപനങ്ങള്‍, എഫ്ഐകള്‍, ബാങ്കുകള്‍ എന്നിവയുടെ ്ര7.75 ശതമാനവും എന്‍ബിഎഫ്സികളുടേത് 8.12 ശതമാനവും കോര്‍പറേറ്റുകളുടേത് 8.07 ശതമാനവുമാണ്.

X
Top