പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

എഫ്പിഐ ഹോള്‍ഡിംഗ് മൂല്യത്തില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധന

ന്യൂഡല്‍ഹി: ആഭ്യന്തര ഇക്വിറ്റികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക ഹോള്‍ഡിംഗ് ജൂണിലവസാനിച്ച പാദത്തില്‍ 626 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതല്‍. മോണിംഗ്‌സ്റ്റാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 523 ബില്യണ്‍ ഡോളറായിരുന്നു എഫ്പിഐ ഹോള്‍ഡിംഗ്.

പാദാടിസ്ഥാനത്തില്‍ വളര്‍ച്ച 15 ശതമാനമാണ്. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 542 ബില്യണ്‍ ഡോളറായിരുന്നു നിക്ഷേപം.  ഇതോടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ എഫ്പിഐ സംഭാവന 17.33 ശതമാനമായി.മാര്‍ച്ച് പാദത്തില്‍ 3.2 ബില്യണ്‍ ഡോളര്‍ ഫണ്ട് പിന്‍വലിച്ച എഫ്പിഐകള്‍  ജൂണില്‍ യുടേണ് എടുക്കുകയും  12.5 ബില്യണ്‍ ഡോളര്‍ അറ്റ നിക്ഷേപം നടത്തുകയുമായിരുന്നു.

നടപ്പ് മാസത്തില്‍ 8400 കോടി രൂപയാണ് എഫ്പിഐ നിക്ഷേപം. ആഗോള അനിശ്ചിതാവസ്ഥ,ചൈസീസ് സാമ്പത്തിക തകര്‍ച്ച, ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ശക്തി എന്നീ ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയ്ക്ക് തുണയായത്. ഡെപോസിറ്ററികളില്‍ നിന്നുള്ള കണക്കനുസരിച്ച് 8394 കോടി രൂപയുടെ നിക്ഷേപമാണ് ഓഗസ്റ്റ് 1-18 വരെ എഫ്പിഐ ഒഴുക്കിയത്.

അതേസമയം ആദ്യ ആഴ്ചയില്‍ അവര്‍ 2000 കോടി രൂപ പിന്‍വലിച്ചു.ഓഗസ്റ്റിന് മുന്‍പുള്ള തുടര്‍ച്ചയായ അഞ്ച് മാസം എഫ്പിഐകള്‍ അറ്റ നിക്ഷേപകരായിരുന്നു. 40,000 കോടി രൂപയുടെ വാങ്ങലാണ് മെയ് ,ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയത്.

അതില്‍ ജൂലൈയില്‍ 46618 കോടി രൂപയും ജൂണില്‍ 47148 കോടി രൂപയും മെയില്‍ 43838 കോടി രൂപയും നിക്ഷേപിച്ചു. എന്നാല്‍ മാര്‍ച്ചിന് മുന്‍പ് അതായത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എഫ്പിഐകള്‍ 34626 കോടി പിന്‍വലിച്ചു.

ഇതോടെ നടപ്പ് വര്‍ഷത്തില്‍ 1.31 ലക്ഷം കോടി രൂപ എഫ്പിഐകള്‍ ഇക്വിറ്റി വിപണിയിലേയ്ക്കൊഴുക്കി. ഇക്വിറ്റികള്‍ക്ക് പുറമെ 4646 കോടി രൂപയെ അറ്റ നിക്ഷേപം ഡെബ്റ്റ് മാര്‍ക്കറ്റിലും നടപ്പ് മാസത്തില്‍ നടത്തിയിട്ടുണ്ട്. 25,000 കോടി രൂപയാണ് നടപ്പ് വര്‍ഷത്തെ ആകെ ഡെബ്റ്റ് നിക്ഷേപം.

X
Top