ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടിക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തുംദേശീയപാതകളിലെ കുഴിയടയ്ക്കാൻ സംവിധാനം: പ്രത്യേകനയം രൂപവത്കരിക്കാൻ കേന്ദ്രസർക്കാർഇന്ത്യയുടെ വിദേശ കടം ഉയർന്നുപശ്ചാത്യലോകം നിശ്ചയിച്ച വില പരിധിയും മറികടന്ന് റഷ്യ – ഇന്ത്യ ക്രൂഡ‍ോയിൽ വ്യാപാരം

ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ഐഫോണ്‍ 15 നിര്‍മ്മിക്കുന്നു

ചെന്നൈ:ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ അടുത്ത തലമുറ ഐഫോണ്‍, ഐഫോണ്‍ 15 ഉത്പാദനം തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നടക്കും. ഐഫോണ്‍
15 നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ഫോക്‌സ്‌കോണ്‍ അധികൃതര്‍ അറിയിക്കുന്നു. ആപ്പിളിന് വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫോക്‌സ്‌കോണിന് ശ്രീപെരുംപത്തൂരിലാണ് പ്ലാന്റുള്ളത്.

ചൈനയ്ക്ക് സമാനമായി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുകയാണ് ഫോക്‌സോകോണ്‍. അതിന്റെ ഭാഗമായാണ് ഐഫോണ്‍ 15 നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനാവശ്യമായ ഘടകങ്ങള്‍ ഉടന്‍ പ്ലാന്റിലെത്തും.

ആഴ്ചകള്‍ക്കുള്ളില്‍ ഉത്പന്നം നിര്‍മ്മിച്ച് വിതരണം ചെയ്യാനാണ് പദ്ധതി.തുടക്കത്തില്‍ ഐഫോണ്‍ അസംബ്ലിംഗിന്റെ ഒരു ചെറിയ ഭാഗം മാത്രമേ കമ്പനിയ്ക്ക് ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. അതായത് ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിന്റെ ആറ് മുതല്‍ ഒമ്പത് മാസം വരെ പിന്നില്‍.

കഴിഞ്ഞ വര്‍ഷംത്തെ ഐഫോണ്‍14 നിര്‍മ്മാണത്തോടെ ഈ കാലാവധി ഗണ്യമായി കുറഞ്ഞു. നിലവില്‍ 7% ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്.

X
Top