കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഫോക്‌സ്‌കോണ്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു

മുംബൈ: ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ നിര്‍മ്മാണ സൗകര്യം വിപുലീകരിക്കാന്‍ ആലോചിക്കുന്നു. ചെന്നൈയ്ക്കടുത്തുള്ള സൈറ്റില്‍ രണ്ട് അധിക കെട്ടിടങ്ങള്‍ കൂടി ചേര്‍ക്കാനാണ് പദ്ധതി.

ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ ഒരു ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. ആപ്പിള്‍ കരാര്‍ നിര്‍മ്മാതാവ് ദ്രുതഗതിയില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തെളിവാണിത്. ആപ്പിള്‍ സിഇഒ ടിംകുക്ക് ഇപ്പോള്‍ രാജ്യത്തുണ്ട്.

ന്യൂഡല്‍ഹിയിലും മുംബൈയിലും പുതിയ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. മാര്‍ച്ചില്‍ ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യംഗ് ലിയു ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളിലെ രണ്ടാമത്തെ സന്ദര്‍ശനം.

ആപ്പിളിന്റെ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യ താല്‍പര്യങ്ങളുടെ സൂചനയായിട്ടാണ് ഈ സന്ദര്‍ശനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഫോക്‌സ്‌കോണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രാധാന്യമുള്ള സ്ഥലമായി മാറുകയാണ്.

ആപ്പിള്‍ ഉത്പന്നങ്ങളുടെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാക്കളാണ് ഫോക്‌സ്‌കോണ്‍. ഇന്ത്യയാകട്ടെ ലോകത്തെ രണ്ടാമത്തെ വലിയ ഐഫോണ്‍ വിപണിയും.

X
Top