
മുംബൈ: ഓഗസ്റ്റ് 19 ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാല് ഐപിഒകള്‍ നടക്കും. ഇതില്‍ വിക്രം സോളാറിന്റേതാണ് ഏറ്റവും വലുത്.
2079.37 കോടി രൂപയാണ് ഇവര്‍ സമാഹരിക്കുക. 1500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 17450882 ഓഹരികള്‍ ഓഫ് ലോഡ് ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയ്‌ലും ഇതില്‍ ഉള്‍പ്പെടുന്നു. 315-332 രൂപ പ്രൈസ് ബാന്റില്‍ 45 ഓഹരികളുടെ ലോട്ടിന് അപേക്ഷിച്ച് തുടങ്ങാം.
ജെം ആരോമാറ്റിക്‌സും ശ്രീജീ ഷിപ്പിംഗ് ഗ്ലോബലുമാണ് വലുപ്പത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 451.28 കോടി രൂപയും 410.71 കോടി രൂപയുമാണ് ഇരു കമ്പനികളും സമാഹരിക്കുക.
ജെം അരോമാറ്റിക്‌സ് 309-32 പ്രൈസ് ബാന്റില്‍ 46 ഓഹരികളുടെ ലോട്ട് വില്‍പന നടത്തുമ്പോള്‍ ശ്രീജീ ഷിപ്പിംഗിന്റേത് 240-252 രൂപ പ്രൈസ് ബാന്റില്‍ 58 ഓഹരികളുടെ ലോട്ടാണ്. 242.76 കോടി രൂപയാണ് പട്ടേല്‍ റീട്ടെയ്ല്‍ സ്വരൂപിക്കുന്നത്.
27-255 പ്രൈസ് ബാന്റില്‍ 58 ഓഹരികളുടെ ലോട്ടിനപേക്ഷിച്ചു തുടങ്ങാം.