പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

മുംബൈ: ഒക്ടോബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 3.463 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 684.805 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ.

മുന്‍ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 2.163 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 688.267 ബില്യണ്‍ ഡോളറിലെത്തി. സെപറ്റംബര്‍ അവസാനം, കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 704.885 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ഒക്ടോബര്‍ 25 ന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 4.484 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.751 ബില്യണ്‍ ഡോളറായി കുറഞ്ഞതായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡോളറിന്റെ അടിസ്ഥാനത്തിലുള്ള വിദേശ കറന്‍സി ആസ്തികളില്‍ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ധന അല്ലെങ്കില്‍ മൂല്യത്തകര്‍ച്ചയുടെ ഫലവും ഉള്‍പ്പെടുന്നു.

ഈ ആഴ്ചയില്‍ സ്വര്‍ണശേഖരം 1.082 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 68.527 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 52 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.219 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു.

റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതല്‍ നില 9 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.307 ബില്യണ്‍ ഡോളറായി, അപെക്സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.

X
Top