എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം സെപ്തംബര്‍ 19 ന് അവസാനിച്ച ആഴ്ചയില്‍ 369 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 702.57 ഡോളറായി. മുന്‍ ആഴ്ചയില്‍ 4.698 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന സ്ഥാനത്താണിത്.

വിദേശ നാണ്യ ആസ്തിയിലെ കുറവാണ് മൊത്തം ശേഖരത്തില്‍ പ്രതിഫലിച്ചത്. വിദേശ നാണ്യ ആസ്തി 864 ദശലക്ഷം ഇടിഞ്ഞ് 586.15 ബില്യണ്‍ ഡോളറായപ്പോള്‍ സ്വര്‍ണ്ണ ശേഖരം 360 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 92.779 ബില്യണ്‍ ഡോളറും സ്‌പെഷ്യല്‍ ഡോയിംഗ് റൈറ്റസ് (എസ്ഡിആര്‍) 105 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.879 ബില്യണ്‍ ഡോളറുമാണ്.

അന്തര്‍ദ്ദേശീയ നാണ്യ നിധി (ഐഎംഎഫ്)യിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 2 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 4.762 ബില്യണ്‍ ഡോളര്‍. രൂപയുടെ ഇടിവ് തടയാന്‍ വിദേശ നാണ്യ സ്‌പോട്ട് വിപണിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡോളര്‍ വില്‍ക്കുന്നുണ്ട്.

ഇതാണ് വിദേശ നാണ്യ ആസ്തിയില്‍ പ്രതിഫലിച്ചത്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പ്രതിമാസ ബുള്ളറ്റിന്‍ പ്രകാരം, കേന്ദ്രബാങ്ക് സ്പോട്ട് ഫോറിന്‍ എക്സ്ചേഞ്ചില്‍ ജൂലൈയില്‍ 2.54 ബില്യണ്‍  ഡോളറിന്റെ അറ്റ വില്‍പനനടത്തി. അത് സെപ്തംബറിലും തുടര്‍ന്നു എന്നുവേണം കരുതാന്‍.

ഇന്ത്യന്‍ രൂപ എക്കാലത്തേയും താഴ്ചയായ 88.76 നിരക്കിലെത്തിയെങ്കിലും പിന്നീട് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്..

X
Top