പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

വിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും കുറഞ്ഞു

ന്യൂഡല്‍ഹി: ജൂലൈ 28ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 3.165 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 603.87 ബില്ല്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍ ആഴ്ച ശേഖരം 1.987 ബില്യണ്‍ ഡോളര്‍ താഴ്ന്ന് 607.035 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

വിദേശ കറന്‍സി ആസ്തി 2.416 ബില്ല്യണ്‍ കുറഞ്ഞ് 535.337 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 710 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണ്ണശേഖരം 44.904 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 11 മില്യണ്‍ ഡോളര്‍ താഴന്ന് 5.185 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് (എസ്ഡിആര്‍ ) 29 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.444 ബില്യണ്‍ ഡോളര്‍.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top