മാർച്ചിൽ എൽപിജി ഉപഭോഗത്തിൽ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്ഇറാൻ എണ്ണക്കപ്പലുകൾക്ക് സിക്ക തുറമുഖത്ത് അനുമതി നൽകി ഇന്ത്യയുഎസ് വിപണിയിലേക്കുള്ള ഇന്ത്യന്‍ വസ്ത്ര കയറ്റുമതിയില്‍ 28 ശതമാനം ഇടിവ്ഡീസല്‍, എടിഎഫ് കയറ്റുമതി തീരുവ ഉയര്‍ത്തി

വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: മെയ് 19ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 6.1 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.5 ബില്ല്യണ്‍ ഡോളറിലെത്തി. മൂന്നാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. തൊട്ടുമുന്‍ ആഴ്ച ശേഖരം 3.5 ബില്യണ്‍ ഉയര്‍ന്ന് 600 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

വിദേശ കറന്‍സി ആസ്തി 4.654 ബില്ല്യണ്‍ കുറഞ്ഞ് 524.945 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 1.227 ബില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണ്ണശേഖരം 45.127 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 35 മില്യണ്‍ ഡോളര്‍ താഴന്ന് 5.130 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് (എസ്ഡിആര്‍ ) 137 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.276 ബില്യണ്‍ ഡോളര്‍.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top