ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

കേരളത്തിലെത്തുന്ന വിദേശികളില്‍ ഒന്നാം സ്ഥാനം അമേരിക്കൻ സഞ്ചാരികൾക്ക്

ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാന് കൂടുതല് ഇഷ്ടപ്പെടുന്ന വിദേശികള് അമേരിക്കക്കാര് എന്ന് കണക്കുകള്.

ഓരോ വര്ഷവും കേരളം സന്ദര്ശിക്കാനെത്തുന്ന വിദേശികളുടെ കണക്കില് കഴിഞ്ഞ രണ്ട് വര്ഷമായി അമേരിക്കക്കാരാണ് ഒന്നാം സ്ഥാനത്ത്. 2023-ല് 82,206 അമേരിക്കക്കാരാണ് കേരളം സന്ദര്ശിച്ചത്. 2022ല് ഇത് 44,851 ആയിരുന്നു.

എന്നാല്, കോവിഡിനു ശേഷം ടൂറിസം മേഖലയില് ചലനങ്ങള് കണ്ടുതുടങ്ങിയ 2021-ല് റഷ്യക്കാരായിരുന്നു കേരളം സന്ദര്ശിച്ചതില് ഒന്നാം സ്ഥാനത്ത്. ആ വര്ഷം 12,504 റഷ്യക്കാരാണ് കേരളത്തിലെത്തിയത്.

ആ വര്ഷം 4284 അമേരിക്കക്കാരേ കേരളത്തിലേക്ക് എത്തിയുള്ളു. 2021-ല് ആകെ 45,011 വിദേശ ടൂറിസ്റ്റുകളാണ് കേരളം സന്ദര്ശിച്ചത്. 2022- ല് ഇത് 3,45,549 ആയി വര്ധിച്ചു. 2023 ല് 6,49,057 വിദേശ ടൂറിസ്റ്റുകള് കേരളത്തിലെത്തി.

2016 മേയ് മുതല് 2021 മേയ് വരെയുള്ള കാലയളവില് 43.10 ലക്ഷം ടൂറിസ്റ്റുകളാണ് കേരളം കാണാനെത്തിയത്. 2021 മേയ് മുതല് 2023 മേയ് വരെ 10.39 ലക്ഷം വിദേശ ടൂറിസ്റ്റുകളും കേരളത്തിലെത്തി.

ടൂറിസം വകുപ്പ് വിവരാവകാശ പ്രവര്ത്തകനായ എം.കെ. ഹരിദാസിന് നല്കിയ വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങള് ഉള്ളത്.

X
Top