അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ വിറ്റത്‌ 34,000 കോടി രൂപയുടെ ഓഹരികള്‍

ഗസ്റ്റില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 21,000 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ജൂലൈയില്‍ 17,741 കോടി രൂപയുടെ വില്‍പ്പന നടത്തിയതിനു ശേഷം ഓഗസ്റ്റിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുകയാണ്‌ ചെയ്‌തത്‌.

തുടര്‍ച്ചയായി മൂന്ന്‌ മാസം അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ്‌ ജൂലൈയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പിന്‌ മുതിര്‍ന്നത്‌. യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഇന്ത്യയ്‌ക്കു മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള നീക്കമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ കഴിഞ്ഞ ആഴ്‌ചകളില്‍ വില്‍പ്പനക്ക്‌ പ്രേരിപ്പിച്ചത്‌.

ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായ മൂന്ന്‌ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തിയത്‌. ജൂണില്‍ 8915 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. മെയ്‌ മാസത്തില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു. മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

X
Top