പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

ജനുവരിയില്‍ വിദേശ നിക്ഷേപകര്‍ കൂടുതലും വിറ്റത്‌ ധനകാര്യ ഓഹരികള്‍

നുവരി ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) മിക്ക മേഖലകളിലും അറ്റ വില്‍പ്പന നടത്തി. ഫിനാന്‍ഷ്യല്‍സ, കണ്‍സ്യൂമര്‍, പവര്‍, കാപ്പിറ്റല്‍ ഗുഡ്‌സ്‌, മെറ്റല്‍, ഐടി, ഓട്ടോ, ഫാര്‍മ, ഓയില്‍ & ഗ്യാസ്‌ തുടങ്ങിയ മേഖലകളില്‍ ആണ്‌ എഫ്‌ഐഐകള്‍ പ്രധാനമായും അറ്റവില്‍പ്പന നടത്തിയത്‌.

യുഎസ്‌ ബോണ്ടില്‍ നിന്നുള്ള വരുമാനത്തിലെ വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പനയിലേക്ക്‌ നയിച്ചത്‌. ജനുവരി ആദ്യപകുതിയില്‍ ധനകാര്യ മേഖലയിലെ 12,200 കോടി രൂപയുടെ ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്‌.

അതോടൊപ്പം കണ്‍സ്യൂമര്‍ (3500 കോടി), പവര്‍ (3115 കോടി രൂപ) കാപ്പിറ്റല്‍ ഗുഡ്‌സ്‌ (2620 കോടി) എന്നീ മേഖലകളിലും വില്‍പ്പന നടത്തി.

എന്നാല്‍ ടെക്‌സ്റ്റൈല്‍ വിഭാഗങ്ങളില്‍ 205 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മീഡിയ ഓഹരികളില്‍ 177 കോടി രൂപയുടെയും കെമിക്കലുകളില്‍ 42 കോടി രൂപയുടെയും നിക്ഷേപമാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയത്‌.

ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്‌ച വിദേശ നിക്ഷേപകര്‍ മൊത്തം 35,658 കോടി രൂപയാണ്‌ പിന്‍വലിച്ചത്‌.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ്‌ വിജയിച്ചത്‌ നിക്ഷേപകരുടെ യുഎസ്‌ ആസ്‌തികളിലുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയുള്‍പ്പെടെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന്‌ എഫ്‌ഐഐകള്‍ വില്‍പ്പന നടത്തുകയും ചെയ്‌തു.

ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം 16.2 ശതമാനം ആയി കുറഞ്ഞു. 10 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്‌.

എന്നാല്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ അവരുടെ ഉടമസ്ഥാവകാശം 10 ശതമാനം ആയി ഉയര്‍ത്തുകയും ചെയ്‌തു. ഇത്‌ 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌.

X
Top