മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചുബുള്ളറ്റ് ട്രെയിന്‍ പദ്ധതി: റെയില്‍വേ 90,000 കോടിയുടെ അധികച്ചെലവ് ഏറ്റെടുക്കുംയുദ്ധം നീണ്ടാൽ ഇന്ത്യയ്ക്കും പ്രതിസന്ധി; യുദ്ധക്കെടുതി കടക്കാൻ മറുവഴി തേടി സർക്കാർഇന്ത്യയ്ക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തിച്ചുനൽകാനൊരുങ്ങി റഷ്യകേരളത്തില്‍ പഴം-പച്ചക്കറി വില വന്‍തോതില്‍ കുറഞ്ഞേക്കും

ജൂണിൽ ഇതുവരെ 9,788 കോടി രൂപയുടെ വിദേശ നിക്ഷേപം

മുംബയ്: ഇന്ത്യൻ മൂലധന വിപണികളിലെ വാങ്ങൽ തുടർന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌.പി.ഐ). ജൂൺ മാസം ഇതുവരെയുള്ള കണക്കുപ്രകാരം 9,788 കോടി രൂപയുടെ നിക്ഷേപമാണ് എഫ്‌.പി.ഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ നടത്തിയിട്ടുള്ളത്.

ഓഹരികൾക്ക് പുറമെ ജൂണിൽ ഇതുവരെ എഫ്.പി.ഐകൾ ഡെറ്റ് വിപണിയിൽ 592 കോടി രൂപ നിക്ഷേപിച്ചു.

താരതമ്യേന ശക്തമായ സാമ്പത്തിക വളർച്ചയും ഓഹരികളുടെ പോസിറ്റീവ് ട്രെൻഡും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ പ്രധാന ഘടകമാണ്.

ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന എഫ്‌.പി.ഐ നിക്ഷേപമായ 43,838 കോടി രൂപയുടെ നിക്ഷേപം ആണ് മേയിൽ രേഖപ്പെടുത്തിയത്. ഏപ്രിലിൽ 11,631 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‌.പി.ഐകൾ നിക്ഷേപിച്ചിരുന്നു.

ഈ വർഷം ജനുവരി-ഫെബ്രുവരി കാലയളവിൽ എഫ്.പി.ഐകൾ 34,000 കോടി രൂപ പിൻവലിച്ചിരുന്നു. 2023ൽ ഇതുവരെയുളള കണക്കുകൾ പരിഗണിച്ചാൽ, വിദേശ നിക്ഷേപകർ 39,000 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിലും 8,100 കോടി രൂപ ഡെറ്റ് വിപണിയിലും നിക്ഷേപിച്ചിട്ടുണ്ട്.

നിക്ഷേപക ശ്രദ്ധ ഇന്ത്യൻ ഇക്വിറ്റികളിൽ

യു.എസ് വായ്പാ പരിധി സംബന്ധിച്ച കരാറും ഇന്ത്യൻ വിപണികളെയും മൊത്തത്തിലുള്ള നിക്ഷേപ താല്പര്യങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ കുറച്ചുകാലമായി ഇന്ത്യൻ ഇക്വിറ്റികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്.

സമാനമായ മറ്റ് വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ ഒരു മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥയാണെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

നിക്ഷേപം ഉയർരാൻ സാധ്യത

ധനകാര്യ, ഓട്ടോ മേഖലകളിലെ ഓഹരികളിൽ നിന്നുള്ള ശുഭപ്രതീക്ഷകൾ പരിഗണിക്കുമ്പോൾ ഈ ഓഹരികളിലെ നിക്ഷേപം എഫ്.പി.ഐകൾ വരും ദിവസങ്ങളിലും തുടർന്നേക്കും.

കൂടാതെ, ഉടൻ പലിശ നിരക്ക് ഉയർത്തില്ലെന്ന സൂചന റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ‌.ബി‌.ഐ) നൽകിയതിനാൽ ജൂണിലെ ശേഷിക്കുന്ന ദിവസങ്ങളിലും എഫ്.പി.ഐ നിക്ഷേപത്തിൻറെ വരവ് ഉയർന്ന് തന്നെ നിൽക്കുമെന്ന് ആണ് സാമ്പത്തിക വിദഗ്ധരുടെ വിലയരുത്തൽ.

എങ്കിലും, ഇന്ത്യൻ വിപണികളുടെ മുന്നേറ്റം തുടരുന്നത് മൂല്യനിർണയം സംബന്ധിച്ച് ആശയുണ്ടാക്കുന്നുണ്ടെന്നും കർശനമായ നിയന്ത്രണ മാനദണ്ഡങ്ങൾ ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നിക്ഷേപത്തെ ഒരു പരിധിവരെ തടയുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

X
Top