നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഈമാസം വിദേശ നിക്ഷേപം 11,500 കോടി

മുംബൈ: വിദേശ നിക്ഷേപകർ ഈമാസം ഇതുവരെ 11,500 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളിൽ യുഎസ് ആസ്ഥാനമായ ജിക്യുജി പാർട്‌നേഴ്‌സ് നടത്തിയ നിക്ഷേപമാണ് ഇതിൽ പ്രധാനം.

അതേസമയം സിലിക്കൺ വാലി, സിഗ്നേച്ച്വർ ബാങ്കുകളുടെ തകർച്ചയും ആഗോള പ്രതിസന്ധികളും കാരണം വരും ദിവസങ്ങളിൽ വിദേശ നിക്ഷേപകർ ജാഗ്രത പുലർത്താനാണ് സാധ്യത.

ഡെപോസിറ്ററികളിൽ നിന്നുള്ള കണക്കുപ്രകാരം മാർച്ച് 17 വരെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 11,495 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

അതേസമയം ഫെബ്രുവരിയിൽ 5,294 കോടി രൂപയും ജനുവരിയിൽ 28,852 കോടി രൂപയും പിൻവലിക്കപ്പെട്ടു.

2023 കലണ്ടർ വർഷത്തിൽ ഇതുവരെ 22,651 കോടി രൂപയുടെ എഫ്പിഐ വിൽപന നടന്നു. കടവിപണിയിൽ നിന്നും തിരിച്ചൊഴികിയത് 2,550 കോടി രൂപയാണ്.

X
Top