ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

നടപ്പ് മാസം ഇതുവരെ എഫ്പിഐ വില്‍പന 9600 കോടി

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഫെബ്രുവരിയില്‍ ഇതുവരെ 9,600 കോടി രൂപയുടെ ഇക്വിറ്റികള്‍ ഓഫ്‌ലോഡ് ചെയ്തു. ജനുവരിയില്‍ ഇവര്‍ 28,852 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. അതിന് മുന്‍പ് ഡിസംബറിലും നവംബറിലും യഥാക്രമം 11,119 കോടി രൂപ, 36,238 കോടി രൂപ എന്നിങ്ങനെ പിന്‍വലിച്ചു.

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ആകര്‍ഷകമായ ചൈന, തായ് വാന്‍ വിപണികള്‍, മാന്ദ്യഭീതി തുടങ്ങിയവയാണ് എഫ്പിഐകളെ അറ്റവില്‍പനക്കാരാക്കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ചൈനീസ് വിപണികള്‍ വീണ്ടും സജീവമായി.മേഖലകളില്‍, സാമ്പത്തികരംഗമാണ് വലിയ തോതില്‍ വില്‍പന നേരിട്ടത്.

അതേസമയം ഐടി, വാഹന ഇക്വിറ്റികളിലേയ്ക്ക് പണമൊഴുകി. ഐടി ജനുവരിയില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇക്വിറ്റി വിപണിയില്‍ നിന്നും വ്യത്യസ്തമായി ഡെബ്റ്റ് വിപണിയില്‍ എഫ്പിഐകള്‍ അറ്റ വാങ്ങല്‍കാരായിട്ടുണ്ട്.

2154 കോടി രൂപയാണ് ഡെബ്റ്റ് വിപണിയിലെ അവരുടെ നിക്ഷേപം. വിദേശ നിക്ഷേപകര്‍, ഇന്ത്യ, തായ് ലന്റ്, ഫിലിപ്പീന്‍സ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നും പിന്‍വാങ്ങല്‍ തുടര്‍ന്നപ്പോള്‍ ദക്ഷിണ കൊറിയ, തായ് വാന്‍, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളില്‍ നിക്ഷേപം തുടര്‍ന്നു.

X
Top