ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിദേശനാണ്യ കരുതൽ ശേഖരം ഉയർന്നു

മുംബൈ: ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 8.31 ബില്യണ്‍ ഡോളർ ഉയർന്ന് 686.145 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ അറിയിച്ചു.

തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വർധനവുണ്ടായത്.
ഏപ്രിൽ 11ന് അവസാനിച്ച മുൻ റിപ്പോർട്ടിംഗ് ആഴ്ചയിൽ ഇത് 1.567 ബില്യണ്‍ ഡോളർ ഉയർന്ന് 677.835 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

2024 സെപ്റ്റംബർ അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർച്ചയിൽ, 704.885 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ഏപ്രിൽ 18 ന് അവസാനിച്ച ആഴ്ചയിൽ, വിദേശനാണ്യ കരുതൽ ശേഖരത്തിന്‍റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ 3.516 ബില്യണ്‍ ഡോളർ വർധിച്ച് 578.495 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

സ്വർണ ശേഖരം ഈ ആഴ്ചയിൽ 4.575 ബില്യണ്‍ ഡോളർ ഉയർന്ന് 84.572 ബില്യണ്‍ ഡോളറിലെത്തി.സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 212 മില്യണ്‍ ഡോളർ ഉയർന്ന് 18.568 ബില്യണ്‍ ഡോളറിലെത്തിയതായും ആർബിഐ അറിയിച്ചു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫിൽ ഇന്ത്യയുടെ കരുതൽ ധനശേഖരം ഏഴു മില്യണ്‍ ഡോളർ ഉയർന്ന് 4.51 ബില്യണ്‍ ഡോളറിലെത്തിയതായി ആർബിഐ കണക്ക് വ്യക്തമാക്കുന്നു.

X
Top