കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

വിദേശ നാണയ ശേഖരം താഴേക്ക്

കൊച്ചി: ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് തുടർച്ചയായി വിപണിയിൽ ഇടപെട്ടതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം പത്തുമാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി.

തുടർച്ചയായ ആറാം വാരമാണ് ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇടിയുന്നത്. ജനുവരി പത്തിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 872 കോടി ഡോളർ കുറഞ്ഞ് 62,587 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം സെപ്‌തംബർ അവസാനത്തിൽ 70,488.5 കോടി ഡോളറിലെത്തിയതിന് ശേഷമാണ് വിദേശ നാണയ ശേഖരം തുടർച്ചയായി ഇടിഞ്ഞത്. അഞ്ച് ആഴ്ചകൾക്കിടെ ശേഖരത്തിൽ 2,350 കോടി ഡോളറിന്റെ കുറവുണ്ടായി.

ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവിന് തടയിടാൻ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയ ശേഖരത്തിൽ ഇടിവുണ്ടാക്കിയത്.

X
Top