പുതിയ ഐടി നയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ഐടിയിൽ അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങൾഇന്ത്യ- ബ്രസീൽ ഉഭയകക്ഷി വ്യാപാരം കുതിക്കുന്നുഇന്ത്യ – യുഎസ് വ്യാപാര ഡീലിൽ ചർച്ചകൾ മാറ്റി; നെഗോഷ്യേറ്റർ തൽകാലം യുഎസിലേക്കില്ലറഷ്യയുമായി വമ്പന്‍ വ്യാപാരത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യം 100 ശതകോടി ഡോളറിന്റെ വിപണിറെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

വീണ്ടും കുറഞ്ഞ് വിദേശ നാണ്യ കരുതൽ ശേഖരം

മുംബൈ: തുടർച്ചയായ നാലാം വാരവും വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇടിവ്. ഫെബ്രുവരി 24ന് അവസാനിച്ച ആഴ്ച്ചയിൽ ശേഖരം 32.5 കോടി ഡോളർ താഴ്ന്ന് 56094.2 കോടി ഡോളറിലെത്തി.

മുൻ അവലോകന വാരത്തിൽ ശേഖരത്തിലുണ്ടായ ഇടിവ് 56.8 കോടി ഡോളറിന്റേതായിരുന്നു. 2021 ഒക്ടോബറിൽ 64500 കോടി ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ ശേഖരം എത്തിയിരുന്നു.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയെ ഇടിവിൽ നിന്ന് രക്ഷിക്കാൻ നല്ല തോതിൽ ഡോളർ വിറ്റഴിക്കേണ്ടി വന്നതാണ് കരുതൽ ശേഖരം കുറയാൻ കാരണമായി പറയുന്നത്.

സ്വർണത്തിന്റെ ശേഖരം 6.6 കോടി ഡോളർ കുറഞ്ഞ് 4175.1 കോടി ഡോളറിലെത്തി.

X
Top