റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: ഏപ്രില്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 2.165 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 584.248 ബില്ല്യണ്‍ ഡോളറിലെത്തി. രണ്ടാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. കഴിഞ്ഞയാഴ്ച ശേഖരം ഒന്‍പത് മാസത്തെ ഉയരമായ 586.412 ബില്യണ്‍ ഡോളറിലെത്തിയിരുന്നു

വിദേശ കറന്‍സി ആസ്തി 2.146 ബില്ല്യണ്‍ കുറഞ്ഞ് 514.489 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 24 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്.

സ്വര്‍ണ്ണശേഖരം 46.151 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 14 മില്യണ്‍ ഡോളര്‍ താഴന്ന് 5.176 ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്പെഷ്യല്‍ ഡ്രോവിംഗ് റൈറ്റ് (എസ്ഡിആര്‍ ) 19 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.431 ബില്യണ്‍ ഡോളര്‍.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി. ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top