പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

റെക്കാഡ് ഉയരത്തില്‍ വിദേശ നാണയ ശേഖരം

കൊച്ചി: ഫെബ്രുവരി രണ്ടാം വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയശേഖരം 866 കോടി ഡോളർ വർദ്ധിച്ച്‌ 72,572.7 കോടി ഡോളറിലെത്തി റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരവും കുതിച്ചുയരുകയാണ്.

രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് വലിയ തോതില്‍ ഡോളർ വിപണിയില്‍ നിന്ന് വാങ്ങിയതാണ് വിദേശ നാണയ ശേഖരത്തില്‍ വർദ്ധനയുണ്ടാക്കിയത്. ജനുവരിയില്‍ രേഖപ്പെടുത്തിയ 72,377.4 കോടി ഡോളറിന്റെ റെക്കാഡാണ് മറികടന്നത്. ഫെബ്രുവരി ആദ്യ വാരത്തില്‍ വിദേശ നാണയശേഖരം 671.1 കോടി ഡോളർ ഇടിഞ്ഞ് 71,76.4 കോടി ഡോളറിലെത്തിയിരുന്നു.

ഫെബ്രുവരി 13ന് അവസാനിച്ച വാരത്തില്‍ വിദേശ കറൻസികളുടെ മൂല്യം 355 കോടി ഡോളർ ഉയർന്ന് 57,360.3 കോടി ഡോളറായി. വിദേശ നാണയ ശേഖരത്തില്‍ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ മൂല്യവും കുത്തനെ കൂടി. സ്വർണ ശേഖരം 499 കോടി ഡോളർ ഉയർന്ന് 12,846 കോടി ഡോളറിലെത്തി. സ്‌പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സുകളുടെ മൂല്യം 10.3 കോടി വർദ്ധിച്ച്‌ 1,892.3 കോടി ഡോളറായി.

ഒരു വർഷത്തെ ഇറക്കുമതിക്ക് ആവശ്യമായ തുക
ഒരു വർഷത്തേക്ക് ഇന്ത്യയുടെ ഇറക്കുമതിക്കാവശ്യമായ തുക ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആഗോള മേഖലയിലെ ഏതൊരു അനിശ്ചിതത്വങ്ങളും നേരിടാൻ ഇന്ത്യയ്ക്ക് ഇതോടെ കരുത്ത് കൂടും.

ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാറിന്റെ ചട്ടക്കൂട് ധാരണയായതോടെ വിദേശ നിക്ഷേപകർ തിരിച്ചെത്തുകയാണെന്നും രൂപയുടെ മൂല്യത്തില്‍ സ്ഥിരത കൈവരിച്ചെന്നും റിസർവ് ബാങ്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.

വിദേശ നാണയ ശേഖരത്തിലെ വമ്പൻ രാജ്യങ്ങള്‍
ചൈന 3,64,314 കോടി ഡോളർ
ജപ്പാൻ 1,39,475 കോടി ഡോളർ
സ്വിറ്റ്സർലൻഡ് 1,07,773 കോടി ഡോളർ
ഇന്ത്യ 72,572.7 കോടി ഡോളർ
തയ്‌വാൻ 59,7430 കോടി ഡോളർ
റിസർവ് ബാങ്കിന്റെ സ്വർണ ശേഖരം – 12,846 കോടി ഡോളർ

X
Top