ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍

മുംബൈ: ഇന്ത്യന്‍ ബാങ്കിംഗ്, ധനകാര്യ സേവന മേഖലയിലെ വിദേശ നിക്ഷേപം 2025 ല്‍ കുതിച്ചുയര്‍ന്നു. ആഗോള ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ സ്ഥാപനങ്ങളിലേയ്ക്ക് 15 ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ ഏകദേശം 1.25 ലക്ഷം കോടി രൂപ ഒഴുക്കിയതോടെയാണിത്. വര്‍ദ്ധിച്ചുവരുന്ന വായ്പാ നഷ്ടങ്ങളും സാമ്പത്തിക അസ്ഥിരതയും യുഎസ് ധനകാര്യമേഖലയെ അസ്ഥിരമാക്കുന്ന സാഹചര്യത്തിലാണിത്.

അമേരിക്കന്‍ അസ്ഥിരത കാരണം നിക്ഷേപകര്‍ താരത്മ്യേന സുരക്ഷിതവും ഫലപ്രദവുമായ ഇന്ത്യന്‍ വിപണിയിലേയ്ക്ക് കണ്ണുവച്ചു. ആര്‍ബിഎല്‍ ബാങ്ക് ലിമിറ്റഡില്‍ 3 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമിറക്കുന്ന എമിറ്റേറ്റ്സ് എന്‍ബിഡി ബാങ്ക് പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇന്ത്യന്‍ ധനകാര്യ സേവന ദാതാക്കള്‍ നേടുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപം ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എന്‍ബിഡി ആര്‍ബിഎല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരികള്‍ ഏറ്റെടുക്കും.

സമ്മാന്‍ ക്യാപിറ്റലിനെ വാങ്ങാനുള്ള കരാറില്‍ അബുദാബി ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി ഈ മാസമാദ്യം ഒപ്പുവച്ചിരുന്നു. ഏകദേശം 1 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട്. കൂടാതെ ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് യെസ് ബാങ്കിന്റെ 20 ശതമാനം 1.6 ബില്യണ്‍ ഡോളറിന് വാങ്ങിയേക്കും. ശ്രീറാം ഫിനാന്‍സ് ലിമിറ്റഡ് ഓഹരികള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് അറിയിച്ചിട്ടുണ്ട്.

ഐഡിബിഐ ബാങ്ക് ലിമിറ്റഡിലെ സര്‍ക്കാര്‍ ഓഹരി വില്‍പ്പന ചര്‍ച്ചകളും സജീവമായി. കോടിക്കണക്കിന് നിക്ഷേപമാണ് പ്രതീക്ഷിക്കപ്പെടുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് തുടങ്ങിയ പ്രധാന ഇന്ത്യന്‍ ബാങ്കുകള്‍ കഴിഞ്ഞപാദത്തില്‍ ശക്തമായ വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 12 പ്രമുഖ ബാങ്കുകളുടെ പ്രകടനം നിരീക്ഷിക്കുന്ന നിഫ്റ്റി ബാങ്ക് സൂചിക ഈ വര്‍ഷം 13 ശതമാനത്തിലധികം ഉയര്‍ന്നു.

ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സാമ്പത്തിക സേവന ഇടപാടുകളുടെ ആകെ മൂല്യം നടപ്പ് വര്‍ഷത്തില്‍ 15 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. മികച്ച സാമ്പത്തിക സംവിധാനവും ശക്തമായ നിയന്ത്രണ മേല്‍നോട്ടവുമാണ് സംവിധാനത്തിന്റെ പ്രത്യേകത.

ഇന്ത്യന്‍ വളര്‍ച്ചാ കഥ ആഗോളതലത്തില്‍ സ്വീകാര്യത നേടിയിട്ടുണ്ടെന്നും ഇന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക സംവിധാനവും ശക്തമായ നിയന്ത്രണ സംവിധാനങ്ങളും അതിനെ ആകര്‍ഷകമായ ഒരു നിക്ഷേപസ്ഥാനമാക്കി മാറ്റുന്നുവെന്നും ആര്‍ബിഎല്‍ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആര്‍ സുബ്രഹ്‌മണ്യകുമാര്‍ പറഞ്ഞു.

അതേസമയം, ട്രൈക്കലര്‍ ഹോള്‍ഡിംഗ്സ്, ഫസ്റ്റ് ബ്രാന്‍ഡ്സ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപകാല തകര്‍ച്ചകള്‍ യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ മറഞ്ഞിരിക്കുന്ന ക്രെഡിറ്റ് നഷ്ടങ്ങളെ തുറന്നുകാട്ടി.

X
Top