600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽരാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസർക്കാർ

ഫോബ്സ് ശതകോടീശ്വര പട്ടിക: മലയാളികളിൽ ഒന്നാമൻ യൂസഫലി, രണ്ടാമൻ സണ്ണി വർക്കി

ദുബൈ: ഫോബ്സിന്‍റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി.

21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്.

ഓറക്കിളിന്‍റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽ.വി.എം.എച്ച് മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.

9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. ലോകസമ്പന്ന പട്ടികയിൽ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി.

5,630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3,550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്.സി.എൽ സ്ഥാപകൻ ശിവ് നാടാർ (3,450 കോടി ഡോളർ), സൺ ഫാർമ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.

മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് (47,000 കോടിയോളം രൂപ) എം.എ യൂസഫലിയുടെ ആസ്തി. ഇന്ത്യക്കാരിൽ 32ാം സ്ഥാനത്താണ് യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ാം സ്ഥാനത്താണ് അദ്ദേഹം.

ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380 കോടി ഡോളർ), ആർ.പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് (330 കോടി ഡോളർ), കല്യാണ രാമൻ (310 കോടി ഡോളർ), ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ (200 കോടി ഡോളർ), ഇൻഫോസിസ് മുൻ സി.ഇ.ഒ എസ്.ഡി ഷിബുലാൽ (200 കോടി ഡോളർ), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളർ), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളർ) എന്നിവരുമാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളികൾ.

X
Top