‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മുട്ടവില 7 രൂപയ്ക്ക് മുകളിലെത്തി

പാലക്കാട്: സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി. സാധാരണ 5.50 രൂപ വരെയാണ് നവംബർ മാസത്തിൽ മൊത്തവില ഉണ്ടാകാറുള്ളത്.

ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്.

45 ഗ്രാമിൽ താഴെയുള്ള മുട്ടകളാണു സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. 50 ഗ്രാമിനു മുകളിലുള്ള മുട്ടകളാണു കൂടുതലായി റീട്ടെയ്‌ൽ വിപണിയിലെത്തുന്നത്.

7 രൂപവരെ വിലയുള്ള ഇന്ത്യൻ മുട്ട ശ്രീലങ്കയിൽ എത്തുമ്പോൾ വില 14 രൂപയാകും. ഫിഫ ലോകകപ്പ് സമയത്തു ലഭ്യത കുറഞ്ഞതു മുതൽ ഇന്ത്യൻ മുട്ട ഖത്തറിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

മുട്ടയുൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തവണ ഉൽപാദനത്തിൽ കുറവില്ലെന്നാണു സൂചന.

തമിഴ്നാട്ടിലെ സേലം. നാമക്കൽ, തിരുപ്പൂർ ജില്ലകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും മുട്ട എത്തുന്നത്.

X
Top