നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഭക്ഷണചെലവ് മിതമായതായി റിപ്പോര്‍ട്ട്

മുംബൈ: പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചെലവ് രാജ്യമൊട്ടാകെ കുറഞ്ഞതായി ക്രിസില്‍ ഇന്റലിജന്‍സിന്റെ പുതിയ റൊട്ടി റൈസ് റേറ്റ് (RRR) റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം, ഒരു സാധാരണ താളിയുടെ ചെലവ് ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞു. മാംസാഹാര താളിയുടെ ചെലവില്‍ 12 ശതമാനം കുറവാണ് സംഭവിച്ചത്. താളി എന്നത് സാധാരണയായി അരി, കറികള്‍, പയര്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു നേരത്തെ ഭക്ഷണമാണ്.

കുറവിന് പ്രധാന കാരണം പച്ചക്കറികളുടേയും പയര്‍വര്‍ഗ്ഗങ്ങളുടേയും വിലയിടിവാണ്. ഉള്ളി വില 51 ശതമാനവും തക്കാളി വില 40 ശതമാനവും പയര്‍വില 17 ശതമാനവും ഉരുളക്കിഴങ്ങ് വില 31 ശതമാനവും കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ റബി സീസണില്‍ (ശീതകാല വിളവെടുപ്പ് കാലം) സംഭരിച്ച സ്റ്റോക്ക് കൂടുതലായതാണ് ഉള്ളി വിലയെ സഹായിച്ചത്. പടിഞ്ഞാറന്‍ ഇന്ത്യയിലും തെക്കന്‍ സംസ്ഥാനങ്ങളിലുമുള്ള വിതരണം തക്കാളി വിലയിലും റാബി സീസണില്‍ ഉത്പാദനം 3 മുതല്‍ 4 ശതമാനം വരെ വര്‍ധിച്ചത് ഉരുളക്കിഴങ്ങ് വിലയിലും ബംഗാള്‍ ഗ്രാം ഇറക്കുമതി ഒന്‍പത് മടങ്ങും യെല്ലോപീസ് 85 ശതമാനവും ബ്ലാക്ക് ഗ്രാം 31 ശതമാനവും വര്‍ധിച്ചത് പയര്‍ വര്‍ഗങ്ങളിലും സ്വാധീനം ചെലുത്തി.

2025 സെപ്റ്റംബര്‍ മാസത്തെ ഉപഭോക്തൃ വില സൂചിക (CPI) പ്രകാരമുള്ള റീട്ടെയില്‍ ഇന്‍ഫ്ലേഷന്‍ 1.54 ശതമാനമായിരുന്നു. ഇത് 2017 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്.ഒക്ടോബറിലെ റീട്ടെയില്‍ ഇന്‍ഫ്ലേഷന്‍ കണക്കുകള്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.

X
Top