കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

6G സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് തുടക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായികളായ ആകാശ് അംബാനി, സുനില്‍ ഭാരതി മിത്തല്‍, കെ.എം.ബിർള തുടങ്ങിയവർ ഉദ്ഘാടനത്തിനെത്തിയിരുന്നു.
ഇന്ത്യയുടെ മൊബൈല്‍ ഉപയോക്തൃ അടിത്തറയുടെ ശ്രദ്ധേയമായ വളർച്ച ജ്യോതിരാദിത്യ സിന്ധ്യ ചടങ്ങില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 100 കോടിയാണ്. പത്ത് വർഷം മുമ്ബ് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിക്ക് വെറും 60 ദശലക്ഷം ഉപയോക്താക്കളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് 960 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉണ്ട്’ രാജ്യം കൈവരിച്ച അതിവേഗ ഡിജിറ്റല്‍ പരിവർത്തനത്തെ സൂചിപ്പിച്ചുകൊണ്ട് സിന്ധ്യ പറഞ്ഞു.

4ജിയില്‍ ഇന്ത്യ ലോക രാജ്യങ്ങളെ പിന്തുടരുകയായിരുന്നുവെങ്കില്‍ 5 ജി ആയപ്പോഴേക്കും അവർക്കൊപ്പത്തിനൊപ്പം ഇന്ത്യക്ക് നില്‍ക്കാനായി. 6 ജിയില്‍ ലോകത്തെ നയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ടെലികോം മന്ത്രി പറഞ്ഞു.

‘പുതിയ ടെലികോം നിയമം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ പോലെയുള്ള വലിയ സാധ്യതയുള്ള മേഖലകളെ അഭിസംബോധന ചെയ്യും. അടുത്ത വർഷം പകുതിയോടെ, 100% കവറേജ് ഉറപ്പാക്കിക്കൊണ്ട് 4ജി രാജ്യത്തുടനീളം പൂർത്തീകരണം നടത്തും’ സിന്ധ്യ പറഞ്ഞു.

ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജിയുടെ വിന്യാസം നടക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. , 6ജി സാങ്കേതികവിദ്യയില്‍ ഒരു നേതാവാകുക എന്നതാണ് ഇന്ത്യയുടെ അഭിലാഷമെന്നും സിന്ധ്യ വ്യക്തമാക്കി.

‘ഭാരത് 6ജി അലയൻസ് ഉപയോഗിച്ച്‌, 6ജി സ്റ്റാൻഡേർഡൈസേഷനുമായി ബന്ധപ്പെട്ട ആഗോള പേറ്റന്റുകളുടെ 10% കൈകളിലാക്കാൻ ലക്ഷ്യമിടുന്നു. 4ജിയില്‍ ലോകത്തെ പിന്തുടർന്നു, 5ജിയില്‍ അതിനോടൊപ്പം നടന്നു, 6ജിയില്‍ അതിനെ നയിക്കും’ ഇന്ത്യൻ മൊബൈല്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സിന്ധ്യ പറഞ്ഞു.

X
Top