ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

നൂതന ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധ നല്‍കും; പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വിനോദസഞ്ചാര പ്രചാരണത്തിനായി കേരളം നൂതന ആശയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് എപ്പോഴും പ്രോത്സാഹനം നല്‍കാറുണ്ടെന്നും ഇതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വിപണനത്തില്‍ കേരളത്തെ ബ്രാന്‍ഡായി നിലനിര്‍ത്തുന്നതിനായി നടപ്പാക്കിവരുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി കേരള ടൂറിസം സംഘടിപ്പിച്ച കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിന്‍റെ ഗ്രാമ ജീവിതം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തില്‍ 132 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 4 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരം കേരളത്തിന്‍റെ വിനോദസഞ്ചാര സവിശേഷതകള്‍ വിവിധ രാജ്യങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 46,066 കുട്ടികള്‍ മത്സരത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു. 57,308 രചനകളാണ് ലഭിച്ചത്.

ഇതില്‍ വിദേശത്ത് നിന്നും 4,620 രചനകളും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 46,464 രചനകളും, കേരളത്തില്‍ നിന്നും 6,224 രചനകളുമാണ് ലഭിച്ചത്. മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ചിത്രകലാരംഗത്തെ പ്രഗത്ഭര്‍ ഉള്‍പ്പെട്ട സ്ക്രീനിംഗ് കമ്മിറ്റിയും ജഡ്ജിംഗ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. 10 ഇന്ത്യന്‍ ഭാഷകളിലും 14 വിദേശ ഭാഷകളിലുമായി മത്സരത്തിന്‍റെ പ്രചാരണം നടത്തി. 70 ലക്ഷത്തോളം ആളുകളില്‍ മത്സരത്തിന്‍റെ വിവരങ്ങള്‍ എത്തിയതായി കണക്കാക്കുന്നു. മത്സര കാലയളവില്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഏകദേശം ഒരു കോടിയോളം സന്ദര്‍ശകര്‍ എത്തി. കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക യുട്യൂബ് ചാനലിലെ സന്ദര്‍ശകരുടെ എണ്ണവും സബ്സ്ക്രിപ്ഷനും ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു. ഈ കാലയളവില്‍ കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണവും കൂടിയിട്ടുണ്ട്.

X
Top