അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

250 ശതമാനത്തിന്റെ ഇടക്കാല ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് എഫ്എംസിജി സ്റ്റോക്ക്

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി നവംബര്‍ 4 നിശ്ചയിച്ചിരിക്കയാണ് ഡാബര്‍ ഇന്ത്യ. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2.5 രൂപ അഥവാ 250 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ കഴിഞ്ഞ 12 മാസത്തില്‍ 5.20 രൂപയുടെ ലാഭവിഹിത പ്രഖ്യാപനം നടത്താന്‍ കമ്പനിയ്ക്കായി. 0.98 ശതമാനത്തിന്റെ ഡിവിഡന്റ് യീല്‍ഡാണിത്. മാത്രമല്ല, ബാദ്ഷാ മസാല പ്രൈവറ്റ് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുകയാണെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു.

സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 3 ശതമാനം കുറഞ്ഞു. 505 കോടി രൂപയുണ്ടായിരുന്ന അറ്റാദായം 491 കോടി രൂപയായി ചുരുങ്ങുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തനവരുമാനം 6 ശതമാനം കൂടി 2986 രൂപയായി.

ഇബിറ്റ മാര്‍ജിന്‍ 190 ബിപിഎസ് പോയിന്റിടിഞ്ഞ് 20.1 ശതമാനമാവുകയും ചെയ്തു. രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയാണ് ഡാബര്‍.

X
Top