ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്ഷത്തെ സമ്പൂര്ണ ബജറ്റ് ജൂലായ് അവസാനം ധനമന്ത്രി നിര്മല സീതാരാമൻ അവതരിപ്പിച്ചേക്കും. ബജറ്റിന് മുന്നോടിയായി വ്യാപാര സംഘടനാ പ്രതിധിനിധികളുമായി ജൂണ് 20ഓടെ ധനമന്ത്രി ചര്ച്ച നടത്തിയേക്കുമെന്നുമാണ് റിപ്പോര്ട്ടുകൾ.

ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് റവന്യു സെക്രട്ടറി സഞ്ജയ് മല്ഹോത്ര ഇന്ന് വിവിധ വ്യവസായ പ്രതിനിധികളെ കാണുന്നുണ്ട്. പണപ്പെരുപ്പം ഉയരാതെ വളര്ച്ച ലക്ഷ്യമിട്ടുള്ള നടപടികള്ക്കാകും മുന്ഗണന. അതേസമയം, സഖ്യസര്ക്കാരിന്റെ പ്രതിബദ്ധതകൂടി പരിഗണിക്കേണ്ടിയും വരും.

സമീപഭാവിയില് ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര് സമ്പദ്വ്യവസ്ഥയായി ഉയര്ത്താനാണല്ലോ മോദി സര്ക്കാര് ലക്ഷ്യമിടുന്നത്. 2047 ഓടെ വികസിത ഇന്ത്യ-ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങള് വേഗത്തിലാക്കാനുള്ള സാമ്പത്തിക അജണ്ടയും സര്ക്കാരിന് മുന്നിലുണ്ടാകും.

കാര്ഷിക മേഖലയിലെ വെല്ലുവിളികള് നേരിടുക, തൊഴിലവസരങ്ങള് സൃഷ്ടിക്കുക, വരുമാനം വര്ധിപ്പിക്കുക, മൂലധന ചെലവ് കൂട്ടുക തുടങ്ങിയവയാണ് മൂന്നാം മോദി സര്ക്കാരിന്റെ പ്രധാന സാമ്പത്തിക നയങ്ങൾ.

നടപ്പ് സാമ്പത്തിക വര്ഷം രാജ്യം 7.2 ശതമാനം വളര്ച്ച നേടുമെന്നാണ് റിസര്വ് ബാങ്കിന്റെ അനുമാനം. ഗ്രാമീണ മേഖലയില് നിന്ന് ഡിമാന്റ് വര്ധിക്കുമെന്നും പണപ്പെരുപ്പം കുറയുമെന്നും ആര്ബിഐ കരുതുന്നു.

X
Top