തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

കനകക്കുന്നില്‍ തിരക്കേറുന്നു; സന്ദര്‍ശകരെ ആകര്‍ഷിച്ച് വസന്തോല്‍സവം

തിരുവനന്തപുരം: ക്രിസ്മസ്-പുതു വര്‍ഷാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവം ലൈറ്റ് ഷോയും പുഷ്പമേളയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും ചാരുത പകരുന്ന വസന്തോത്സവം അവധിക്കാലത്ത് മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്. വസന്തോത്സവം കാണാന്‍ വന്‍ ജനത്തിരക്കാണ് കനകക്കുന്നില്‍ അനുഭവപ്പെടുന്നത്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച പന്ത്രണ്ട് ദിവസത്തെ വസന്തോത്സവവും ലൈറ്റ് ഷോയും ഡിസംബര്‍ 24 നാണ് കനകക്കുന്ന് കൊട്ടാരം ഗ്രൗണ്ടില്‍ ആരംഭിച്ചത്.

നഗരം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പുഷ്പപ്രദര്‍ശനമാണ് ഇത്തവണത്തേതെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം. പൂച്ചെടികളുടെ ശേഖരത്തിലും വൈപുല്യത്തിലും ക്രമീകരിച്ച രീതിയിലുമെല്ലാം മികവ് പ്രകടമാണെന്ന് അവര്‍ പറയുന്നു.  ‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ജനുവരി 4 വരെ നടക്കുന്ന വസന്തോത്സവം പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.

പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ക്യുറേറ്റ് ചെയ്ത പുഷ്പമേളയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികളാണ് ഒരുക്കിയിട്ടുള്ളത്. 8000-ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കിയിട്ടുണ്ട്.

X
Top