അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഫ്‌ലിപ്പ്കാര്‍ട്ട് മികച്ച പ്രകടനം നടത്തിയതായി വാള്‍മാര്‍ട്ട് പ്രതിനിധികള്‍

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ലിപ്കാര്‍ട്ട്, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇരട്ടി വില്‍പന വളര്‍ച്ച രേഖപ്പെടുത്തി. ലാഭം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

”ഇന്ത്യയില്‍, ഫ്‌ലിപ്കാര്‍ട്ടിന് ശക്തമായ ടോപ്പ് ലൈന്‍ ഫലങ്ങളുണ്ട്. ലാഭം മെച്ചപ്പെടുത്തി,” വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ജോണ്‍ ഡേവിഡ് റെയ്‌നി പറഞ്ഞു.

ഫ്‌ലിപ്കാര്‍ട്ട് ട്രാവല്‍, അതിന്റെ ക്ലിയര്‍ട്രിപ്പ് പ്ലാറ്റ്‌ഫോം വഴി പാദത്തില്‍ ബസ് റിസര്‍വേഷന്‍ സേവനങ്ങള്‍ ആരംഭിച്ചു. ഫോണ്‍പേയുടെ പ്രകടനത്തിലും വാള്‍മാര്‍ട്ട് പ്രതിനിധികള്‍ സന്തുഷ്ടരാണ്. ഫോണ്‍പേ 1 ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി അവര്‍ അറിയിച്ചു.

ഫോണ്‍പേയുടെ ടിപിവി 950 ബില്യണ്‍ ഡോളറായി. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും ഫോണ്‍പേയുടെ ഭൂരിഭാഗം ഓഹരികളും കൈയ്യാളുന്നത് അമേരിക്കന്‍ ചില്ലറ വ്യവസായ ഭീമനായ വാള്‍മാര്‍ട്ടാണ്

X
Top