
കൊച്ചി: ഫ്‌ളിപ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സിന്റെ ഒമ്പതാം എഡിഷന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള ലക്ഷണക്കണക്കിന് വില്‍പ്പനക്കാരും നിരവധി ബ്രാന്‍ഡുകളും കിരാന ഡെലിവറി പങ്കാളികളെയും എംഎസ്എംഇകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ഉല്‍പ്പന്നങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 90 ലധികം ബ്രാന്‍ഡുകളുമായി സഹകരിച്ച് 130 ലധികം സ്പെഷ്യല്‍ എഡിഷന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്ലാറ്റ്ഫോമില്‍ എഴുപത് ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ലൈവ് ഓഫറുകളും ഉണ്ട്. ഫാഷന്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, വ്യക്തിഗത പരിചരണം, കരകൗശല വസ്തുക്കള്‍ എന്നിവയിലുടനീളം പ്രമുഖ ബ്രാന്‍ഡുകളുമായും ബോളിവുഡ് താരങ്ങള്‍ കായിക രംഗത്തെ സെലിബ്രിറ്റികള്‍ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണു ബിഗ് ബില്യണ്‍ ഡേ സ്പെഷ്യലുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍, ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഉത്സവ കാലയളവില്‍ ഓരോ പര്‍ച്ചേസിനും 5% അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും.
രാജ്യം മുഴുവന്‍ എല്ലാ വര്‍ഷവും ഉറ്റുനോക്കുന്ന ഒരു ഷോപ്പിംഗ് ഉത്സവമാണ് ബില്യണ്‍ ഡേയ്സെന്ന് ഫ്ളിപ്കാര്‍ട്ടിലെ കസ്റ്റമര്‍, ഗ്രോത്ത് ആന്‍ഡ് ഇവന്റ്സ് സീനിയര്‍ ഡയറക്ടര്‍ മഞ്ജരി സിംഗാള് പറഞ്ഞു. തങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും വില്‍പ്പനക്കാര്‍ക്കും വളരെ മികച്ച അനുഭവമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.