സംസ്ഥാന ജിഡിപിയില്‍ ഒന്നാസ്ഥാനം മഹാരാഷ്ട്രയ്ക്ക്വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിലനിര്‍ത്തിഅപൂർവ മൂലക കാന്തങ്ങൾ പ്രാദേശികമായി നിർമിക്കുന്നതിന് ഇന്ത്യറീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

ഫ്‌ളിപ് കാര്‍ട്ട് എന്‍ബിഎഫ്‌സി ലൈസന്‍സ് നേടുന്ന ആദ്യ ഇ-കൊമേഴ്‌സ് കമ്പനി

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന് ലെന്‍ഡിംഗ് ലൈസന്‍സ് നല്‍കി റിസര്‍വ് ബാങ്ക്. തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ നല്‍കാന്‍ ഇതോടെ കമ്പനിക്ക് സാധിക്കും.

റിസര്‍വ് ബാങ്ക് ഇതാദ്യമായാണ് ഒരു ഇ-കൊമേഴ്‌സ് കമ്പനിക്ക് എന്‍ബിഎഫ്‌സി (ബാങ്ക് ഇതര ഫിനാന്‍സ് കമ്പനി) ലൈസന്‍സ് നല്‍കുന്നത്. വായ്പ നല്‍കാമെങ്കിലും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിന് അനുമതിയില്ല.

മിക്ക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും നിലവില്‍ ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് വായ്പകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിന് ലെന്‍ഡിംഗ് ലൈസന്‍സ് ലഭിക്കുന്നതോടെ മേഖലയില്‍ വലിയ പരിവര്‍ത്തനം തന്നെ വന്നേക്കും. ഇ-കൊമേഴ്‌സ് കമ്പനിക്ക് കൂടുതല്‍ ലാഭകരമായ മാതൃകയാണ്. ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കും ലഭിക്കും.

യുഎസ് റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന് 80 ശതമാനത്തിലധികം ഓഹരികളാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഉള്ളത്. 2022 ലാണ് എന്‍ബിഎഫ്‌സി ലൈസന്‍സിനായി കമ്പനി അപേക്ഷിച്ചിരുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കമ്പനി വായ്പകള്‍ നല്‍കിത്തുടങ്ങുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രധാന നിയമനങ്ങളും മറ്റും നടത്തുകയും ബിസിനസ് പ്ലാനുകള്‍ അന്തിമമായി തയാറാക്കുകയും വേണം.

ഫ്‌ളിപ്കാര്‍ട്ട് അതിന്റെ ജനപ്രിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും ഫിന്‍ടെക് ആപ്പായ സൂപ്പര്‍.മണി (super.money) വഴിയും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വായ്പ നല്‍കാന്‍ പദ്ധതിയിടുന്നെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

നിലവില്‍ ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക്, ക്രെഡിറ്റ് സൈസണ്‍ തുടങ്ങിയ വായ്പാദാതാക്കളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇ-കൊമേഴ്‌സ് കമ്പനി ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത വായ്പകള്‍ നല്‍കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിനെ ചെറുക്കാന്‍ മുഖ്യ എതിരാളികളായ ആമസോണും പദ്ധതികള്‍ സജീവമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ആമസോണ്‍ ബെംഗളൂരു ആസ്ഥാനമായുള്ള എന്‍ബിഎഫ്‌സിയായ ആക്‌സിയോയെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഈ ഇടപാടിന് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

X
Top