
കൊച്ചി: ഫ്‌ളെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഐ.പി.ഒ ഇന്ന് ആരംഭിക്കും. ഐപിഒയിലൂടെ 593 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.
292 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 301 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 288 മുതൽ 304 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
കുറഞ്ഞത് 49 ഓഹരികൾക്കും തുടർന്ന് 49ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.






