എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

നൈകയിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചു

ല്‍ഗുനി നായര്‍ നയിക്കുന്ന ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി കമ്പനിയായ നൈകയില്‍ നിന്നും അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവച്ചതായി കമ്പനി അറിയിച്ചു.

ഇവര്‍ ഇറങ്ങുന്നു

ചീഫ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് ഓഫീസറായിരുന്ന മനോജ് ഗാന്ധി, നൈകയിലെ ഫാഷന്‍ ഡിവിഷനിലെ ചീഫ് ബിസിനസ് ഓഫീസര്‍ ഗോപാല്‍ അസ്താന, നൈകയുടെ മൊത്തവ്യാപാര ബിസിനസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വികാസ് ഗുപ്ത, നൈകയുടെ ഫാഷന്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റായ ഷുചി പാണ്ഡ്യ, ഫാഷന്‍ യൂണിറ്റിലെ ഫിനാന്‍സ് വൈസ് പ്രസിഡന്റ് ലളിത് പ്രുതി എന്നിവരാണ് കമ്പനിയില്‍ നിന്നും രാജിവച്ചത്.

ടാറ്റ ഗ്രൂപ്പും റിലയന്‍സും പോലുള്ള വന്‍കിട കമ്പനികളിന്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന കമ്പനിയാണ് 1600 കോടി ഡോളര്‍ വിപണി മൂല്യമുള്ള നൈക. നിലവില്‍ 139 രൂപയാണ് നൈകയുടെ ഓഹരി വില.

X
Top