എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ജനുവരിയില്‍ വിപണിയിലെത്തുന്നത് അഞ്ച്‌ ഐപിഒകള്‍

മുംബൈ: 2023ലെ ഐപിഒ വിപണിയിലെ റാലിയുടെ തുടര്‍ച്ച സൃഷ്‌ടിക്കാനായി അഞ്ച്‌ ഐപിഒകള്‍ ഈ മാസം എത്തുന്നു. 2023ല്‍ മിക്ക ഐപിഒകളും നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടമായിരുന്നു നല്‍കിയിരുന്നത്‌.

ഈ വര്‍ഷം ആദ്യമായി വിപണിയിലെത്തുന്ന ഐപിഒ ജ്യോതി സിഎന്‍സി ഓട്ടോമേഷനാണ്‌. ജനുവരി ഒമ്പത്‌ മുതല്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 315-331 രൂപയാണ്‌ ഇഷ്യു വില. രണ്ട്‌ രൂപ മുഖവിലയുള്ള 45 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

1000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. മെഡി അസിസ്റ്റ്‌ ഹെല്‍ത്ത്‌കെയറിന്റെ ഐപിഒ ജനുവരി രണ്ടാം വാരത്തോടെ തുടങ്ങും.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി 2.8 കോടി ഓഹരികളാണ്‌ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.

മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുക്ക പ്രോട്ടീന്‍സ്‌ ഈ മാസം ഐപിഒ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. നവംബറിലാണ്‌ കമ്പനിക്ക്‌ ഐപിഒ നടത്തുന്നതിനുള്ള സെബിയുടെ അനുമതി ലഭിച്ചത്‌.

പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. എട്ട്‌ കോടി ഓഹരികളുടെ വില്‍പ്പനയാണ്‌ ലക്ഷ്യമിടുന്നത്‌.

ഔഷധ ചേരുവകളുടെ ഉല്‍പ്പാദകരായ എസ്‌ പി സി ലൈഫ്‌ സയന്‍സ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി 300 കോടി രൂപ സമാഹരിക്കും. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 89.39 ലക്ഷം ഓഹരികളും വില്‍ക്കും. ഈ മാസം അവസാനത്തോടെ ഐപിഒ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഈ മാസം ഐപിഒ നടത്താന്‍ ഒരുങ്ങുന്ന മറ്റൊരു കമ്പനി മദ്യ ഉല്‍പ്പാദകരായ അല്ലൈഡ്‌ ബ്ലെന്റേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ ആണ്‌. 2000 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്‌.

1000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

X
Top